തെന്നിന്ത്യൻ പ്രേക്ഷകരുടെ പ്രിയങ്കരിയായ താരമാണ് കീർത്തി സുരേഷ്. കീർത്തി സുരേഷ് നായികയാകുന്ന പുതിയ ചിത്രമാണ് 'ഉപ്പു കപ്പുറമ്പു'. ഒടിടിയിലേക്ക് നേരിട്ട് പ്രദർശനത്തിന് എത്തുന്ന ചിത്രത്തിന്റെ റിലീസ് ജൂലൈ നാലിനാണ്. കീർത്തിക്കൊപ്പം സുഹാസും നിർണായക കഥാപാത്രമായുണ്ട്. അനി ഐ വി ശശിയാണ് സംവിധാനം നിർവഹിക്കുന്നത്. ആമസോൺ പ്രൈം വീഡിയോയിലൂടെയാണ് ചിത്രം ഒടിടിയിൽ പ്രദർശനത്തിന് എത്തുക. ചിത്രത്തിന്റെ ടൈറ്റിൽ ട്രാക്ക് പുറത്തുവിട്ടിരിക്കുകയാണ്.
കീർത്തി സുരേഷ് നായികയായി ഒടുവിൽ വന്നത് ബോളിവുഡ് ചിത്രമായ ബേബി ജോണാണ്. വരുൺ ധവാൻ ബേബി ജോണായി ചിത്രത്തിൽ എത്തുമ്പോൾ നായികയായ കീർത്തി സുരേഷിന് പുറമേ വാമിഖ ഗബ്ബി, ജാക്കി ഷ്രോഫ്, സാക്കിർ ഹുസൈൻ, രാജ്പാൽ യാദവ്, സാന്യ മൽഹോത്ര എന്നിവരും കഥാപാത്രങ്ങളായപ്പോൾ സംവിധാനം കലീസാണ്. ദളപതി വിജയ്യുടെ വിജയ ചിത്രം ബോളിവുഡിൽ അങ്ങനങ്ങ് ഏറ്റില്ല എന്നാണ് റിപ്പോർട്ടുകൾ. ബേബി ജോൺ ആഗോളതലത്തിൽ 61 കോടി ആണ് നേടിയത് എന്നാണ് ട്രേഡ് അനലിസ്റ്റുകൾ റിപ്പോർട്ട് ചെയ്തിരുന്നത്.YouTube
കീർത്തി സുരേഷ് നായികയായി തമിഴിൽ വന്നത് രഘുതാത്തയാണ്. സുമൻ കുമാറാണ് രഘുതാത്തയുടെ തിരക്കഥയും സംവിധാനവും നിർവഹിക്കുന്നത്. ഛായാഗ്രാഹണം യാമിനി യഗ്നമൂർത്തിയാണ്. കീർത്തി സുരേഷിനൊപ്പം രഘുതാത്ത സിനിമയിൽ കഥാപാത്രങ്ങളായി എം എസ് ഭാസ്കറും ദേവദർശനിയും രവിന്ദ്ര വിജയ്യുമൊക്കെയുണ്ട്.
തെലുങ്കിൽ ഭോലാ ശങ്കർ ആണ് ഒടുവിൽ കീർത്തി സുരേഷിന്റേതായി പ്രദർശനത്തിന് എത്തിയത്. ചിരഞ്ജീവിയാണ് ഭോലാ ശങ്കറിൽ നായകനായത്. ഭോലാ ശങ്കറിൽ കീർത്തിക്ക് ചിരഞ്ജീവിയുടെ സഹോദരിയുടെ വേഷമായിരുന്നു. സംവിധാനം നിർവഹിച്ചത് മെഹ്ർ രമേഷായിരുന്നു. ചിത്രത്തിന്റെ നിർമാണം എകെ എന്റർടെയ്ൻമെന്റ്സിന്റെ ബാനറിൽ ആയിരുന്നു. ചിരഞ്ജീവിക്കും കീർത്തി സുരേഷിനും പുറമേ ചിത്രത്തിൽ തമന്ന, സുശാന്ത്, തരുൺ അറോര, സായജി, പി+ രവി ശങ്കർ, വെന്നെല കിഷോർ, ഭ്രഹ്മജി, രഘു ബാബു, തുളസി, ശ്രീമുഖി, വേണു, ഹർഷ, സത്യ, സിത്താര എന്നിവർ വേഷമിട്ടിരുന്നു. ഛായാഗ്രാഹണം നിർവഹിച്ചത് ഡൂഡ്ലി ആണ്. സംഗീതം മഹതി സ്വര സാഗറാണ്.