+

ഡോക്ടർ ഹാരിസ് ഹസന്റെ വെളിപ്പെടുത്തൽ കേരളത്തിലെ പൊതു ആരോഗ്യരംഗം തകർന്നുവെന്നതിന് തെളിവെന്ന് കെ. സുധാകരൻ എംപി

തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോളജി  വിഭാഗം മേധാവി ഹാരിസ് ഹസന്റെ വെളിപ്പെടുത്തൽ കേരളത്തിലെ ആരോഗ്യരംഗം തകർന്നുവെന്നതിന് തെളിവാണെന്ന്

കണ്ണൂർ : തിരുവനന്തപുരം മെഡിക്കൽ കോളേജിലെ ന്യൂറോളജി  വിഭാഗം മേധാവി ഹാരിസ് ഹസന്റെ വെളിപ്പെടുത്തൽ കേരളത്തിലെ ആരോഗ്യരംഗം തകർന്നുവെന്നതിന് തെളിവാണെന്ന് കോൺഗ്രസ് പ്രവർത്ത സമിതി അംഗം  കെ സുധാകരൻ എംപി പറഞ്ഞു..

ഒരുകാലത്ത് ലോകത്തിന്  തന്നെ മാതൃകയായ കേരളത്തിലെ  പൊതുജന ആരോഗ്യരംഗത്തിന്റെ ഇന്നത്തെ അവസ്ഥ വളരെ ദയനീയമാണ്. തിരുവനന്തപുരം മെഡിക്കൽ  കോളേജിൽ ഉപകരണങ്ങൾ ഇല്ലാത്തതിനാൽ നിരവധി ശാസ്ത്രക്രിയ മുടങ്ങിയെന്ന  ഡോക്ടർ  ഹാരിസിന്റെ വെളിപ്പെടുത്തൽ ഒറ്റപ്പെട്ട സംഭവമായി കാണുവാനാവില്ല . കേരളത്തിലെ ഒട്ടുമിക്ക സർക്കാർ ആശുപത്രിയുക ളുടെയും സ്ഥിതി ഇതുതന്നെയാണ് .

ആരോഗ്യവകുപ്പ് മന്ത്രിയുടെ ഓഫീസിൽ പോയിട്ട് പോലും പ്രശ്നപരിഹാരം ലഭ്യമായിട്ടില്ലെങ്കിൽ  പിന്നെ ആ സ്ഥാനത്ത് ഇരിക്കുവാൻ ആരോഗ്യ മന്ത്രി വീണ ജോർജിന് അർഹതയില്ല . ഇവിടത്തെ പാവപ്പെട്ടവരുടെ ഏക ആശ്രയമാണ്  സർക്കാർ ആശുപത്രികൾ. അവിടെ മെച്ചപ്പെട്ട സേവനങ്ങളും ചികിത്സയും   ലഭ്യമാകുന്നില്ലെങ്കിൽ കേരളത്തിലെ പാവപ്പെട്ട രോഗികൾ ആരെയാണ് ആശ്രയിക്കുക.

ആരോഗ്യ മേഖലയിൽ ജോലി ചെയ്യുന്ന പലർക്കും ഡോക്ടർ ഹാരിസിന്റെ അഭിപ്രായം തന്നെയാണുള്ളത്. എന്നാൽ പലരും ഭരണകൂടത്തെ പേടിച്ച് മിണ്ടാതിരിക്കുകയാണ്.  ഡോക്ടർ ഹാരിസ് മുന്നോട്ടുവെച്ച വിഷയം സർക്കാർ ഗൗരവമായി കാണണം. കേരളത്തിലെ ജനങ്ങൾക്ക് മെച്ചപ്പെട്ട ചികിത്സയും സേവനങ്ങളും ലഭ്യമാക്കുവാൻ അടിയന്തര നടപടികൾ കൈക്കൊള്ളണമെന്ന് കെ സുധാകരൻ എം പി ആവശ്യപ്പെട്ടു.

facebook twitter