പിണറായി: മുഖ്യമന്ത്രി പിണറായി വിജയൻ പിണറായി കൺവെൻഷൻ സെൻ്ററിൽ പ്രവർത്തിക്കുന്ന ധർമ്മടം നിയോജക മണ്ഡലം ഓഫീസിൽ വെച്ച് പൊതുജനങ്ങളിൽനിന്ന് നിവേദനങ്ങൾ സ്വീകരിച്ചു. ഞായറാഴ്ച്ചരാവിലെ 10 മ ണി മുതൽ ഉച്ച വരെയായി അഞ്ഞൂറോളം പേർ മുഖ്യമന്ത്രിയെ നേരിട്ടുകണ്ട് നിവേദനങ്ങൾ നൽകി. മണ്ഡലത്തിന് പുറത്തുനിന്നുള്ളവരും നിവേദനങ്ങൾ നൽകാനെത്തിയിരുന്നു.