ആവശ്യമായ ചേരുവകള്‍
അവല്‍ - ഒരു കപ്പ്
എണ്ണ- 1 ടേബിള്‍ സ്പൂണ്‍
കായം-ആവശ്യത്തിന്
കടുക്- ഒരു ടേബിള്‍ സ്പൂണ്‍
സവാള അരിഞ്ഞത്-അരക്കപ്പ്
കറിവേപ്പില- 8-10
ചുവന്ന മുളക്- 2-3
ഉരുളക്കിഴങ്ങ് ചെറുതാക്കി അരിഞ്ഞത്- അരക്കപ്പ്
മഞ്ഞള്‍പ്പൊടി- അര ടീസ്പൂണ്‍
ഉപ്പ്- 2 ടീസ്പൂണ്‍
പച്ചമുളക് അരിഞ്ഞത്- 1 ടീസ്പൂണ്‍
നാരങ്ങാ നീര് - 1 ടേബിള്‍ സ്പൂണ്‍
മല്ലിയില അരിഞ്ഞത്- 1 ടേബിള്‍ സ്പൂണ്‍
തയ്യാറാക്കുന്ന വിധം
അവല്‍ കഴുകിയെടുത്ത് അതിലെ വെള്ളം വാര്‍ന്നുപോകാനായി വെക്കുക. ചട്ടിയില്‍ എണ്ണ ചൂടാക്കിയശേഷം അതിലേക്ക് കായം, കടുക്, കറിവേപ്പില, സവാള, ചുവന്ന മുളക് എന്നിവ ഇട്ട് ഇളക്കുക. സവാള നിറം മാറി വരുമ്പോള്‍ ഉരുളക്കിഴങ്ങ് ചേര്‍ത്ത് ഇളക്കുക.
ഇതിലേക്ക് മഞ്ഞള്‍പ്പൊടി ചേര്‍ത്ത് ഉരുളക്കിഴങ്ങ് വേവുന്നത് വരെ കുറഞ്ഞ തീയില്‍ വഴറ്റുക. തീ കൂട്ടിവെച്ചശേഷം അവല്‍, ഉപ്പ് എന്നിവ ചേര്‍ത്തിളക്കുക. നന്നായി വഴറ്റിയെടുത്ത ശേഷം തീ ഓഫ് ചെയ്യുക. ഇതിലേക്ക് പച്ചമുളക്, നാരങ്ങാ നീര്, മല്ലിയില എന്നിവ ചേര്‍ത്തുകൊടുക്കാം. മല്ലിയിലയോ നാരങ്ങയോ ഉപയോഗിച്ച് അലങ്കരിച്ച് ഇഷ്ടാനുസരണം പോഹ വിളമ്പാം.