+

വിനിമയ നിരക്കില്‍ കുതിച്ചുയര്‍ന്ന് ബഹ്‌റൈന്‍ ദിനാര്‍

രൂപയിലെ ഇടിവ് മറ്റ് ജിസിസി രാജ്യങ്ങളിലെ കറന്‍സികളിലും മുന്നേറ്റം സൃഷ്ടിച്ചിട്ടുണ്ട്.

ഇന്ത്യന്‍ രൂപയുടെ മൂല്യം വീണ്ടും ഇടിഞ്ഞതോടെ വിനിമയ നിരക്കില്‍ റെക്കോര്‍ഡ് ഉയരത്തിലേക്ക് കുതിച്ചുകയറി ബഹ്‌റൈന്‍ ദിനാര്‍. തിങ്കളാഴ്ച രാത്രി എക്‌സി റിപ്പോര്‍ട്ട് പ്രകാരം 233 ന് മുകളില്‍ ഇന്ത്യന്‍ രൂപയാണ് ഒരു കുവൈത്ത് ദിനാറിന് രേഖപ്പെടുത്തിയത്.
ചൊവ്വാഴ്ച പകലും ഇതേ നിലവാരം നിലനിര്‍ത്തി. കഴിഞ്ഞ ദിവസങ്ങളിലും ദിനാര്‍ രൂപക്കെതിരെ കുതിപ്പു നടത്തിയിരുന്നെങ്കിലും അടുത്തിടെയുണ്ടായ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. തിങ്കളാഴ്ച യുഎസ് ഡോളറിനെതിരെ 52 പൈസ ഇടിഞ്ഞ് രൂപയുടെ മൂല്യം 87.70 ത്തിലെത്തിയിരുന്നു.
ബുധനാഴ്ച യുഎസ് ഡോളറിനെതിരെ രൂപ ഏറ്റവും ദുര്‍ബല നിലയിലേക്ക് താഴ്ന്നിരുന്നു. ഇതിന് പിന്നാലെയാണ് രൂപയുമായുള്ള കുവൈത്ത് ദിനാറിന്റെ വിനിമയ നിരക്ക് ഉയര്‍ന്നത്. രൂപയിലെ ഇടിവ് മറ്റ് ജിസിസി രാജ്യങ്ങളിലെ കറന്‍സികളിലും മുന്നേറ്റം സൃഷ്ടിച്ചിട്ടുണ്ട്. വിനിമയ നിരക്ക് ഉയരുന്നത് പ്രവാസികള്‍ക്ക് ആശ്വാസകരമാണ്.
 

facebook twitter