വേണ്ട ചേരുവകൾ
നേന്ത്രപ്പഴം 2 മുഴുവനായി പഴുത്തത്
ഗോതമ്പ് മാവ് 1 കപ്പ്
തേങ്ങ ചിരകിയത് 1 മുതൽ 1.5 കപ്പ് വരെ
ജീരകപ്പൊടി 1/2 ടീസ്പൂൺ
പഞ്ചസാര 2 മുതൽ 3 ടീസ്പൂൺ അല്ലെങ്കിൽ ആവശ്യാനുസരണം
എണ്ണയോ നെയ്യോ ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം നേന്ത്രപ്പഴം നല്ലപോലെ പഴുത്തത് നോക്കി എടുക്കുക. നന്നായിട്ട് ഒന്ന് അരച്ചെടുക്കുക. അതിനെ ഗോതമ്പുമാവിലേക്ക് ചേർത്ത് തേങ്ങയും ജീരകപ്പൊടിയും പഞ്ചസാരയും ചേർത്ത് കൊടുത്ത് കുറച്ച് നെയ്യും ചേർത്ത് നല്ലപോലെ കുഴച്ചെടുത്ത് നന്നായിട്ട് ഇതൊന്നു അട പോലെ ദോശ പാനിലേക്ക് വച്ച് കൊടുത്തു പരത്തി എടുത്തതിനുശേഷം കുറച്ച് നെയ്യും എണ്ണയോ ഒഴിച്ച് രണ്ടു സൈഡും മൊരിയിച്ച് എടുക്കാവുന്നതാണ്.