+

പ‍ഴമുണ്ടോ? ‍ഇതാ വൈകുന്നേരം ചായക്കൊപ്പം പരീക്ഷിക്കാൻ ഒരു കിടിലൻ ഐറ്റം

പ‍ഴമുണ്ടോ? ‍ഇതാ വൈകുന്നേരം ചായക്കൊപ്പം പരീക്ഷിക്കാൻ ഒരു കിടിലൻ ഐറ്റം

പഴം ഉണ്ടയ്ക്കാവശ്യമായ ചേരുവകൾ

മൂന്ന് പഴം, അരക്കപ്പ് അരിപ്പൊടി, ഒരു കപ്പ് തേങ്ങ ചിരകിയത്, ഒരു ടേബിൾ സ്പൂൺ പഞ്ചസാര, അതേ അളവിൽ നെയ് എന്നിവക്കൊപ്പം മുന്തിരിയും കശുവണ്ടിയും ചെറുതായി നുറുക്കിയതും ആവശ്യത്തിന്‌ ഓയിലുമുണ്ടെങ്കിൽ പ‍ഴം ഉണ്ടയുടെ പണിപ്പുരയിലേക്ക് കടക്കാം.

തയ്യാറാക്കുന്ന വിധം

ആദ്യമായി ഒരു പാനിൽ നെയ്യ് ചൂടാക്കിയ ശേഷം കശുവണ്ടിയും മുന്തിരിയും അതിൽ വറുക്കുക. ചിരകി വച്ചിരിക്കുന്ന തേങ്ങാ അതിലേക്കു ചേർക്കുക. എന്നിട്ടത് നിറം മാറുന്നത് വരെ ഇളക്കണം. ശേഷം പഞ്ചസാരയും ചേർത്തു വീണ്ടും ഇളക്കുക. ഇനി ഈ കൂട്ട് ചൂടാറാനായി വെക്കണം.

ആ സമയം കൊണ്ട് പഴം നന്നായി പുഴുങ്ങിയെടുക്കുക. ശേഷം അരിപ്പൊടിയും ചേർത്ത്‌ പഴം നല്ലപോലെ ഉടച്ചെടുക്കുക. ഇനി ആദ്യം ഉണ്ടാക്കിയ തേങ്ങാ മിക്സ് ഇതിലേക്ക് ചേർക്കണം. ഇനിയിത് നന്നായി കൂട്ടി യോജിപ്പിച്ചോളൂ. ശേഷം ഇത് നന്നായി ഉരുട്ടി ബോൾ രൂപത്തിലാക്കുക. ഇനി പാനിൽ എണ്ണയൊഴിച്ചു ബോൾസ് എല്ലാം വറുത്തു കോരുക.
 

Trending :
facebook twitter