+

ബി.സി.എ / ബി.ബി.എ പ്രവേശനം: രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

ബി.സി.എ / ബി.ബി.എ പ്രവേശനം: രണ്ടാം ഘട്ട അലോട്ട്മെന്റ് പ്രസിദ്ധീകരിച്ചു

എ.പി.ജെ അബ്ദുൾ കലാം സാങ്കേതിക സർവകലാശാലയുടെ കീഴിലുള്ള കോളേജുകളിലെ ബി.സി.എ. / ബി.ബി.എ  കോഴ്സുകളിലേക്ക് അപേക്ഷ സമർപ്പിച്ചവരുടെ രണ്ടാം ഘട്ട പ്രൊവിഷണൽ അലോട്ട്‌മെന്റ് www.lbscentre.kerala.gov.in ൽ പ്രസിദ്ധീകരിച്ചു.

 അലോട്ട്‌മെന്റ് ലഭിച്ച വിദ്യാർഥികൾ ടോക്കൺ ഫീസ്  അടച്ചതിനുശേഷം ലഭിക്കുന്ന അലോട്ട്‌മെന്റ് മെമ്മോ സഹിതം ആഗസ്റ്റ് 5 മുതൽ 8 വരെയുള്ള ദിവസങ്ങളിൽ അലോട്ട്‌മെന്റ് ലഭിച്ച കോളേജുകളിൽ അസ്സൽ സർട്ടിഫിക്കറ്റുകളുമായി നേരിട്ട് ഹാജരായി പ്രവേശനം നേടണം. കൂടുതൽ വിവരങ്ങൾക്ക്: 0471-2324396, 2560361, 2560327.

facebook twitter