ചൂടിനെ തോൽപ്പിക്കാൻ ഈ സംഭാരം

11:45 AM Apr 24, 2025 | Kavya Ramachandran

ആവശ്യമായ ചേരുവകൾ:

തൈര്: 2 കപ്പ്‌
വെള്ളം: ആവശ്യത്തിന്
ചുവന്നുള്ളി: 5 അല്ലി
ഇഞ്ചി: ഒരു ചെറിയ കഷ്ണം
കറിവേപ്പില: 3 തണ്ട്
കാന്താരി മുളക്: 4 എണ്ണം
ഉപ്പ്: ആവശ്യത്തിന്

തയ്യാറാക്കുന്ന വിധം:

ആദ്യമായി ഒരു മിക്സിയുടെ  ജാറിലേക്ക് തൈര് ചേർത്ത് നന്നായി അടിച്ചെടുക്കുക.ഇനി ഇത് മറ്റൊരു പാത്രത്തിലേക്ക് പകർന്ന ശേഷം ആവശ്യത്തിന് ചേർക്കണം. തൈരിൻ്റെ പുളിക്കനുസരിച്ച് വേണം വെള്ളം ചേർക്കാൻ. ഇനി എടുത്തുവെച്ചിരിക്കുന്ന ചുവന്നുള്ളി, ഇഞ്ചി, നാരകത്തിന്റെ ഇല, കറിവേപ്പില, കാന്താരി മുളക് എന്നിവ ചതച്ചെടുക്കണം. ശേഷമിത് മോരുവെള്ളത്തിലേക്ക് ചേർത്ത്, ആവശ്യമായ ഉപ്പ് കൂടി ചേർത്തു നൽകാം. ഇതോടെ നല്ല കിടിലൻ സംഭാരം റെഡി.