കണ്ണൂർ : കണ്ണൂർ റൂറൽ പോലീസിന്റെ ആഭിമുഖ്യത്തിൽ “ KNOCK OUT DRUGS "ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു. പ്രവർത്തനത്തിൽ ലോകത്താകമാനമുള്ള ദശലക്ഷക്കണക്കിന് ആളുകളെ നേരിട്ടും അല്ലാതെയും ബാധിക്കുന്ന വലിയ വിപത്താണ് ലഹരി ഉപയോഗവും അതിന്റെ അധികൃത കടത്തും. ഈ വിഷയത്തിൽ ഈ വിഷയത്തിൽ അവബോധം സൃഷ്ടിക്കുന്നതിനും ജനങ്ങളെ ലഹരിക്കെതിരായ പ്രവർത്തനത്തിൽ
അണിനിരത്തുന്നതിനുമായി ലഹരിവിരുദ്ധ പ്രവർത്തനത്തിൽ സമൂഹത്തിലെ എല്ലാവരെയും പങ്കാളികളാക്കുക, യുവജനങ്ങളെ ശാക്തീകരിക്കുക തുടങ്ങിയ ലക്ഷ്യത്തിലേക്കെത്താൻ കണ്ണൂർ റൂറൽ പോലീസിന്റെ ആഭിമുഖ്യത്തിൽ കണ്ണൂർ റൂറൽ ജില്ലയിലെ പ്രമുഖരായ 8 ടീമുകളെ ഉൾപ്പെടുത്തികൊണ്ട് ഒരു ഫുട്ബോൾ ടൂർണമെന്റ് സംഘടിപ്പിക്കുന്നു.
മത്സരത്തിൽ തളിപ്പറമ്പ്, പയ്യന്നൂർ, ഇരിട്ടി, പേരാവൂർ സബ് ഡിവിഷനുകളിൽ നിന്നുള്ള പ്രഗല്ഭരായ 2 ടീമുകൾ വെച്ച്, മൊത്തം 8 ടീമുകൾ മാറ്റുരയ്ക്കുന്നു. അതാത് പ്രദേശത്ത് മികച്ച രീതിയിൽ പ്രവർത്തിക്കുന്ന ടീമുകളെയാണ് സബ്ഡിവിഷനിൽ നിന്ന് സെലക്ട് ചെയ്യുന്നത്. 2025 മെയ് 13, 14 തീയതികളിൽ പരിയാരം പോലീസ് സ്റ്റേഷൻ പരിധിയിലുള്ള മിനി സ്റ്റേഡിയത്തിലാണ് മത്സരം നടക്കുന്നത്. ചടങ്ങിൽ ജനപ്രതിനിധികൾ, ജില്ലയിലെ പ്രധാന ഫുട്ബാൾ താരങ്ങൾ എന്നിവർ പങ്കെടുക്കുന്നു.