മുഖം സുന്ദരമാക്കാൻ അരിപ്പൊടിഫേസ് പാക്കുകൾ

01:40 PM May 18, 2025 | Kavya Ramachandran

ചർമ്മസംരക്ഷണത്തിനും മികച്ചതാണ് അരിപ്പൊടി. മുഖത്തെ ചുളിവുകൾ, വരണ്ട ചർമ്മം, കറുപ്പ് എന്നിവ മാറാൻ മികച്ചൊരു ചേരുവകയാണ് അരിപ്പൊടി. വീട്ടിൽ തന്നെ പരീക്ഷിക്കാം അരിപ്പൊടി കൊണ്ടുള്ള വിവിധ ഫേസ് പാക്കുകൾ.

ഒന്ന്

രണ്ട് സ്പൂൺ കസ്തൂരി മഞ്ഞൾ‌ പൊടിയും ഒരു സ്പൂൺ അരിപ്പൊടിയും അൽപം പാലും യോജിപ്പിച്ച് പാക്ക് ഉണ്ടാക്കുക. ശേഷം ഈ പാക്ക് മുഖത്തും കഴുത്തിലുമായി പുരട്ടുക. നന്നായി ഉണങ്ങി കഴി‍ഞ്ഞാൽ‌ തണുത്ത വെള്ളത്തിൽ മുഖം കഴുകുക. ( ശ്രദ്ധിക്കുക,  പാച്ച് ടെസ്റ്റ് നടത്തി അലർജി ഇല്ലെന്ന് ഉറപ്പാക്കിയശേഷം മാത്രം ഉപയോഗിക്കുക).

രണ്ട്

രണ്ട് സ്പൂൺ തെെരും രണ്ട് സ്പൂൺ അരിപ്പൊടിയും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 20 മിനുറ്റിന് ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്നോ തവണ ഈ പാക്ക് ഇടാവുന്നതാണ്. തെെരിൽ അടങ്ങിയിട്ടുള്ള ലാക്റ്റിക് ആസിഡ് പ്രകൃതിദത്തമായ ഒരു മോയ്‌സ്ചറൈസറാണ്. ഇത് ചർമ്മത്തിലെ മൃതകോശങ്ങളെ നീക്കം ചെയ്ത് തിളക്കമുള്ള ചർമ്മം സ്വന്തമാക്കാൻ സഹായിക്കുന്നു. ആരോഗ്യകരമായ ചർമ്മ മൈക്രോബയോം നിലനിർത്താനും മുഖക്കുരുവിന് കാരണമാകുന്ന ബാക്ടീരിയകളെ ചെറുക്കാനും സഹായിക്കുന്ന പ്രോബയോട്ടിക്സും തൈരിൽ അടങ്ങിയിട്ടുണ്ട്.

മൂന്ന് 

ഒരു സ്പൂൺ കറ്റാർവാഴ ജെല്ലും അൽപം അരിപ്പൊടിയും യോജിപ്പിച്ച് മുഖത്തും കഴുത്തിലുമായി പുരട്ടുക. 15 മിനിറ്റിന് ശേഷം കഴുകി കളയുക. ഉണങ്ങി കഴിഞ്ഞാൽ തണുത്ത വെള്ളത്തിൽ മുഖം കഴുകുക.