സൂറത്ത്: സൂറത്തില്‍ നിന്നും ജയ്പുരിലേക്ക് പോകാനിരുന്ന ഇന്‍ഡിഗോയുടെ വിമാനം വൈകിപ്പിച്ചത് ഒരുകൂട്ടം തേനീച്ചകളാണ്. സൂറത്തില്‍ നിന്ന് തിങ്കളാഴ്ച വൈകീട്ട് 4:20 ന് യാത്ര പുറപ്പെടേണ്ടിയിരുന്ന 6E-784 എയര്‍ബസ് എ320 വിമാനമാണ് അകത്ത് കടന്നുകൂടിയ തേനീച്ചകൾ കാരണം ഒരു മണിക്കൂറോളം വൈകിയത്.
യാത്രക്കാര്‍ വിമാനത്തിനുള്ളില്‍ കയറി അവരുടെ സാധനങ്ങള്‍ കയറ്റുമ്പോഴാണ് തുറന്നിട്ട ലഗേജ് വാതിലിലൂടെ തേനീച്ചകൾ വിമാനത്തിൽ പ്രവേശിച്ചത്. ആദ്യം ഒന്നമ്പരന്നെങ്കിലും പുക ഉപയോഗിച്ച് തേനീച്ചകളെ തുരത്താനായി ജീവനക്കാരുടെ ശ്രമം. എന്നാൽ, ഇതിനെ തേനീച്ചകള്‍ ശക്തമായി പ്രതിരോധിച്ചു. അതോടെ ജീവനക്കാര്‍ അഗ്നിശമന സേനയുടെ സഹായം തേടി. തുടര്‍ന്ന് ഫയര്‍ എഞ്ചിൻ വന്ന് വെള്ളം ചീറ്റിയതോടെയാണ് തേനീച്ചകള്‍ തോല്‍വി സമ്മതിച്ച് മടങ്ങിയത്. ഇതിനുശേഷമാണ് വിമാനം ടേക്ക്ഓഫ് ചെയ്തത്.
Trending :