മലയാളിക്ക് ഡ്രാഗൺ ഫ്രൂട്ട് പരിചിതമായി കാലം അധികമൊന്നുമായിട്ടില്ല. പഴങ്ങൾക്കിടയിൽ കേരളത്തിൽ ഒരു ഇളമുറത്തമ്പുരാനാണ് ഡ്രാഗൺ ഫ്രൂട്ട്. മാളുകളിലും വഴിവക്കിലുമായി ഈ അഴകാർന്ന പഴം വേനൽക്കാലങ്ങളിൽ നിങ്ങളെ നോക്കി ചിരിക്കുന്നത് കണ്ടിട്ടില്ലേ? പേരു പോലെ തന്നെ കാണാനും ആളൊരു ഡ്രാഗണാണ്. മുട്ടയുടെ ആകൃതിയും ചെതുമ്പൽ പോലുള്ള തൊലിയും മാംസളമായ ഉൾഭാഗവും വ്യത്യസ്തമായൊരു നിറവുമുള്ള ഡ്രാഗൺ ഫ്രൂട്ട് ആരോഗ്യ ഗുണങ്ങൾ നൽകുന്നതിലും ഒരു തറവാടിയാണ്.
സന്ധിവാതം പോലുള്ള അവസ്ഥകളാൽ വിട്ടുമാറാത്ത വേദന അനുഭവിക്കുകയാണെങ്കിൽ, നിങ്ങൾ ഡ്രാഗൺ ഫ്രൂട്ട് കഴിക്കണമെന്ന് ഡോക്ടർമാർ നിർദ്ദേശിക്കുന്നു. സന്ധികളിലെയും പേശികളിലെയും കടുത്ത വേദനയിൽ നിന്ന് നിങ്ങളെ മോചിപ്പിക്കാൻ ഡ്രാഗൺ ഫ്രൂട്ടിന്റെ ആന്റിഇൻഫ്ളമേറ്ററി ഗുണങ്ങൾ ഫലപ്രദമാണ്. റൂമറ്റോയ്ഡ് ആർത്രൈറ്റിസ് ഉള്ളവർ അവരുടെ ദൈനംദിന ഭക്ഷണത്തിൽ ഡ്രാഗൺ ഫ്രൂട്ട് ഉൾപ്പെടുത്തുന്നത് ഉത്തമമാണ്. ആരോഗ്യ വിദഗ്ധരുടെ അഭിപ്രായത്തിൽ സ്വാഭാവിക വേദനസംഹാരിയായി ഡ്രാഗൺ ഫ്രൂട്ട് പ്രവർത്തിക്കും.
അരക്കെട്ടിലെ കൊഴുപ്പ് നീക്കാനും കലോറി കുറയ്ക്കാനും നിങ്ങൾ പരിശ്രമിക്കുന്നുവെങ്കിൽ നിങ്ങളുടെ ഭക്ഷണത്തിൽ ഡ്രാഗൺ ഫ്രൂട്ട് ചേർക്കുന്നത് ഗുണം ചെയ്യും. കൊഴുപ്പ് വേഗത്തിൽ ഉരുക്കുന്ന സൂപ്പർഫുഡ് ഒന്നുമില്ലെങ്കിലും, ഡ്രാഗൺ ഫ്രൂട്ടിൽ കലോറി വളരെ കുറവാണ്. ഇത് നിങ്ങൾക്ക് ലഘുഭക്ഷണമായി കഴിക്കാം. ഡ്രാഗൺ ഫ്രൂട്ട് നിങ്ങളെ വയർ നിറഞ്ഞതാക്കി നിലനിർത്തുകയും കൂടുതൽ നേരം വിശപ്പ് രഹിതമാക്കി നിർത്തുകയും ചെയ്യുന്നു. നിങ്ങളുടെ ശരീരഭാരം കുറയ്ക്കാനുള്ള ശ്രമങ്ങൾക്ക് ഇത് ഗുണം ചെയ്യും.
ഗർഭാവസ്ഥയിൽ സ്ത്രീകളിൽ വിളർച്ച വരാനുള്ള സാധ്യത കൂടുതലാണ്. ഇരുമ്പിന്റെ കുറവ് മൂലമാണ് ഇത്. ഗർഭിണിയായ സ്ത്രീയിൽ നടത്തിയ ഒരു പഠനത്തിൽ എറിത്രോസൈറ്റിന്റെയും ഹീമോഗ്ലോബിന്റെയും അളവ് വർദ്ധിപ്പിക്കാൻ ഡ്രാഗൺ ഫ്രൂട്ട് സഹായിച്ചതായി കണ്ടെത്തിയിട്ടുണ്ട്. ഡ്രാഗൺ ഫ്രൂട്ടിൽ ഇരുമ്പ് അടങ്ങിയിരിക്കുന്നതിനാൽ, ഗർഭകാലത്ത് വിളർച്ചയ്ക്കുള്ള ഒരു ബദൽ ചികിത്സാ മാർഗമാണ് ഡ്രാഗൺ ഫ്രൂട്ട് ജ്യൂസ്. എന്നിരുന്നാലും, ഇതു പരീക്ഷിക്കുന്നതിനു മുന്നോടിയായി നിങ്ങളുടെ ഡോക്ടറെ സമീപിക്കേണ്ടതാണ്.
കാഴ്ചയിലുള്ള ഭംഗി പോലെ തന്നെ നിരവധി പോഷകങ്ങൾ അടങ്ങിയ പഴമാണ് ഡ്രാഗൺ ഫ്രൂട്ട്. ഉള്ളിൽ നിറയെ പൾപ്പും ചെറിയ വിത്തുകളും നിറഞ്ഞ പഴമാണിത്. റെഡ് ഡ്രാഗൺ ഫ്രൂട്ട്, വൈറ്റ് ഡ്രാഗൺ ഫ്രൂട്ട് തുടങ്ങി പല നിറങ്ങളിലും ഇവ കാണപ്പെടാറുണ്ട്. ജലാംശം ധാരാളം അടങ്ങിയ ഈ പഴത്തിൽ ആൻറി ഓക്സിഡൻറുകൾ, വിറ്റാമിൻ സി, പൊട്ടാസ്യം, മഗ്നീഷ്യം, ഇരുമ്പ് എന്നിവയും ധാരാളമായി അടങ്ങിയിരിക്കുന്നു. മിതമായ അളവിൽ ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് ആരോഗ്യത്തിന് ഏറെ നല്ലതാണ്.
ഡ്രാഗൺ ഫ്രൂട്ട് ഹൃദയാരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കുന്നു. പഴത്തിന്റെ വിത്തുകൾ ശരീരത്തിന് ആവശ്യമായ ഒമേഗ 3, ഒമേഗ 6 ഫാറ്റി ആസിഡുകൾ നൽകുന്നു. ഇത് ഹൃദയാരോഗ്യത്തിന് ഉത്തമമാണ്. ഇത് ധമനികളെ വൃത്തിയായി സൂക്ഷിക്കാനും രക്തത്തിന്റെ ഒഴുക്ക് കൃത്യമാക്കുകയും ചെയ്യുന്നു. മറ്റേതൊരു പഴത്തെയും പോലെ ഡ്രാഗൺ ഫ്രൂട്ടും അസംസ്കൃതമായി കഴിക്കുന്നതാണ് നല്ലത്. എന്നിരുന്നാലും, നിങ്ങൾക്ക് ഷെയ്ക്ക് ആക്കിയോ സ്മൂത്തി ആക്കിയോ ഡ്രാഗൺ ഫ്രൂട്ട് കഴിക്കാം.
വിരുദ്ധ ബാഹ്യാവിഷ്ക്കാരത്തിനും ആന്റിഓക്സിഡന്റ് ഗുണങ്ങൾക്കും പേരുകേട്ടതാണ് ഡ്രാഗൺ ഫ്രൂട്ട്. അത് നിങ്ങളുടെ രോഗപ്രതിരോധവ്യവസ്ഥയെ പലതരം രോഗങ്ങളിൽ നിന്ന് സംരക്ഷിക്കും. ഡ്രാഗൺ ഫ്രൂട്ടിൽ ധാരാളം വിറ്റാമിൻ സി അടങ്ങിയിട്ടുണ്ട്, ഇത് രോഗപ്രതിരോധ ശേഷിക്ക് ഉത്തേജനം നൽകുന്നു. ബാക്ടീരിയ, അണുക്കൾ, ഫ്രീ റാഡിക്കലുകൾ തുടങ്ങിയ ആക്രമണകാരികൾക്കെതിരെ പൊരുതാൻ നിങ്ങളുടെ ശരീരത്തിന്റെ കഴിവ് വർദ്ധിപ്പിക്കുന്നു.
ഡ്രാഗൺ ഫ്രൂട്ടിന്റെ ഏറ്റവും വലിയ ആരോഗ്യഗുണങ്ങളിലൊന്ന് ഇത് നിങ്ങളുടെ കുടലിന്റെ ആരോഗ്യത്തെ പ്രോത്സാഹിപ്പിക്കുന്നു എന്നതണ്. ആരോഗ്യകരമായ ദഹനത്തെ ഉത്തേജിപ്പിക്കാൻ സഹായിക്കുന്ന ഫൈബർ ഇതിൽ അടങ്ങിയിരിക്കുന്നു. നൂറു ഗ്രാം ഡ്രാഗൺ ഫ്രൂട്ടിൽ 2.5 ഗ്രാം ഫൈബർ അടങ്ങിയിട്ടുണ്ട്, ഇത് ദൈനംദിന മൂല്യത്തിന്റെ 11% ആണ്. നിങ്ങളുടെ ഭക്ഷണത്തിൽ ഡ്രാഗൺ ഫ്രൂട്ട് ഉൾപ്പെടുത്തുന്നതിലൂടെ നിങ്ങൾക്ക് ആവശ്യമായ ഫൈബർ ലഭിക്കുകയും ഉദരാരോഗ്യം നേടാനാവുകയും ചെയ്യുന്നു. മലബന്ധം തടയാനും മറ്റ് ദഹന ആരോഗ്യ പ്രശ്നങ്ങൾ ചികിത്സിക്കാനും ഇത് ഫലപ്രദമാണ്.
വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ് ഡ്രാഗൺ ഫ്രൂട്ട്, ഇത് മികച്ച ആന്റിഓക്സിഡന്റായും പ്രവർത്തിക്കുന്നു. വിറ്റാമിൻ സിയുടെ രോഗപ്രതിരോധ ശേഷി കാൻസറിനെ തടയാൻ സഹായിക്കും. ഡ്രാഗൺ ഫ്രൂട്ടിൽ കാണപ്പെടുന്ന ലൈക്കോപീൻ എന്ന ആന്റിഓക്സിഡന്റ് ശരീരത്തിലെ കാൻസറിന് കാരണമാകുന്ന ഫ്രീ റാഡിക്കലുകളെ കുറയ്ക്കാൻ സഹായിക്കുന്നു. ചില പഠനങ്ങൾ അനുസരിച്ച്, സ്തനാർബുദ ചികിത്സയിലും പ്രതിരോധത്തിലും ഡ്രാഗൺ ഫ്രൂട്ട് സത്ത് പങ്ക് വഹിച്ചേക്കാമെന്നാണ്.
ടൈപ്പ് 2 പ്രമേഹമുള്ളവരുടെ ഭക്ഷണത്തിൽ ഡ്രാഗൺ ഫ്രൂട്ട് ഉൾപ്പെടുത്താവുന്നതാണ്. കാരണം ഇത് അവരുടെ രക്തത്തിലെ പഞ്ചസാരയുടെ അളവ് സാധാരണ നിലയിലാക്കാൻ സഹായിക്കും. ടൈപ്പ് 2 പ്രമേഹത്തിന്റെ ലക്ഷണങ്ങളിലൊന്ന് ഭക്ഷണം കഴിച്ച ശേഷവും വിശപ്പ് അനുഭവപ്പെടുന്നത്. നേരത്തെ പറഞ്ഞതുപോലെ, ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് നിങ്ങളുടെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാൻ സഹായിക്കുകയും വിശപ്പ് രഹിതമായി നിൽക്കാൽ സഹായിക്കുകയും ചെയ്യുന്നു.
നിങ്ങളുടെ ചർമ്മസംരക്ഷണ ഉൽപ്പന്നങ്ങൾക്ക് കഴിയാത്ത അത്ഭുതങ്ങൾ ഡ്രാഗൺ ഫ്രൂട്ട് ചെയ്യും. വിറ്റാമിൻ സി ധാരാളമായി അടങ്ങിയ ഡ്രാഗൺ ഫ്രൂട്ട് ചർമ്മത്തിന്റെ ആരോഗ്യത്തിന് വളരെ പ്രധാനമാണ്. ഡ്രാഗൺ ഫ്രൂട്ട് കഴിക്കുന്നത് മുഖക്കുരു കുറയ്ക്കാനും വരണ്ട ചർമ്മത്തെ ചികിത്സിക്കാനും നേർത്ത വരയും ചുളിവുകളും കുറയ്ക്കാനും പ്രായത്തിന്റെ പാടുകൾ ഇല്ലാതാക്കാനും സഹായിക്കും.
ഡ്രാഗൺ ഫ്രൂട്ടിന്റെ ആന്റിഓക്സിഡന്റ് ഗുണങ്ങൾ ചർമ്മത്തിൽ നിന്ന് അഴുക്ക് പുറന്തള്ളാനും സുഷിരങ്ങൾ വൃത്തിയാക്കാനും സഹായിക്കും. ഡ്രാഗൺ ഫ്രൂട്ടിലെ വിറ്റാമിനുകളും ധാതുക്കളും കേടായ ചർമ്മകോശങ്ങൾ നന്നാക്കാൻ സഹായിക്കും, ഇത് നിങ്ങൾക്ക് കൂടുതൽ യുവത്വമുള്ള ചർമ്മം നൽകുന്നു.