ജയ്പൂർ: ഇന്ത്യൻ റെയില്‍വേയുടെ എസി കോച്ചുകളില്‍ യാത്ര ചെയ്യുന്നവർക്കായി ശുചിത്വം ഉറപ്പാക്കുന്നതിൻ്റെ ഭാഗമായി പുതപ്പുകള്‍ക്ക് ഇനിമുതല്‍ പ്രത്യേക കവറുകള്‍ നല്‍കും.
ശുചിത്വം മെച്ചപ്പെടുത്തുന്നതിനും യാത്രക്കാർക്ക് സുരക്ഷിതവും വൃത്തിയുള്ളതും സുഖകരവുമായ യാത്രാനുഭവം നല്‍കുന്നതിനുമാണ് ഈ നീക്കമെന്ന് മന്ത്രി കൂട്ടിച്ചേർത്തു.
പദ്ധതിയുടെ ഉദ്ഘാടനവും അശ്വിനി വൈഷ്ണവ് നിർവഹിച്ചു. ബെഡ് ഷീറ്റുകളും തലയിണ കവറുകളും പോലെ പുതപ്പുകള്‍ അഥവാ ബ്ലാങ്കെറ്റ് പതിവായി കഴുകാറില്ല എന്നതിനാല്‍ യാത്രക്കാരുടെ ദീർഘകാലമായുള്ള ആവശ്യമാണ് ഈ പദ്ധതി നടപ്പിലാക്കുന്നതിലൂടെ പരിഹരിക്കപ്പെടുന്നത്.
Trending :
രാജസ്ഥാനിലെ ജയ്പൂർ-അസർവ എക്സ്പ്രസ് ട്രെയിനിലാണ് ഈ സംവിധാനം ആദ്യഘട്ടമായി നടപ്പിലാക്കുന്നത്. തുടർന്നുള്ള ദിവസങ്ങളില്‍ രാജ്യത്തെ വിവിധ മേഖലകളിലെ ട്രെയിനുകളിലേക്കും ഇത് വ്യാപിപ്പിക്കും.