കോഴിക്കോട് കാണാതായ വീട്ടമ്മയുടെ മൃതദേഹം കണ്ടെത്തി; സമീപത്ത് പശുവും ചത്ത നിലയില്‍

10:16 AM Aug 02, 2025 |


കോഴിക്കോട്: പശുക്കടവ് കോങ്ങാട് മലയില്‍ പശുവിനെ മേയ്‌ക്കാൻ പോയ വീട്ടമ്മയെ മരിച്ച നിലയില്‍ കണ്ടെത്തി. ചൂള പറമ്ബില്‍ ഷിജുവിന്റെ ഭാര്യ ബോബിയെ (40) ആണ് വനത്തിനുള്ളില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.മരുതോങ്കര പഞ്ചായത്തിലെ പശുക്കടവില്‍ വനാതിർത്തിക്കുസമീപത്താണ് സംഭവം.പശുക്കടവ് കോങ്ങോട് മലയില്‍ പശുവിനെ തേടി പോയപ്പോഴാണ് വീട്ടമ്മയെ കാണാതായത്.

ആളൊഴിഞ്ഞ പറമ്ബിലാണ് മൃതദേഹം കണ്ടെത്തിയത്. ബോബിയുടെ ശരീരത്തില്‍ പരുക്കുകള്‍ ഇല്ല.പശുവിന്റെ ശരീരത്തിലും പരുക്കുകള്‍ ഇല്ല.പശുവിനെയും ആടിനെയുംമറ്റും വളര്‍ത്തുന്നുണ്ട് ബോബി. പശുവിനെപശുവിനെ തെരഞ്ഞ് വനമേഖലയിലേക്കുപോയ ബോബിയെ വീട്ടുകാര്‍ ഉച്ചയ്ക്ക് വിളിച്ചപ്പോള്‍ ഫോണില്‍ കിട്ടിയിരുന്നു.

വൈകീട്ട് നാലരയ്ക്ക് മക്കള്‍ സ്‌കൂളില്‍നിന്ന് വീട്ടിലേക്ക് വന്നപ്പോഴാണ് അമ്മയില്ലെന്ന് മനസ്സിലായത്. തുടര്‍ന്ന് നാട്ടുകാരും മറ്റും സമീപത്തൊക്കെ തിരഞ്ഞെങ്കിലും കണ്ടെത്താനായില്ല. പിന്നീട് വനംവകുപ്പിലും പൊലീസിലും വിവരമറിയിക്കുകയായിരുന്നു.
ബോബിയുടെ മൃതദേഹംകുറ്റ്യാടി താലൂക്ക് ആശുപത്രിയില്‍ സൂക്ഷിച്ചിരിക്കുകയാണ്.പോസ്റ്റ്മോർട്ടം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ നടക്കും.