+

പ്രഭാതഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്താമോ ? അറിയാം

ഒരു ​ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. ഏറെ പോഷക​ഗുണമുള്ള ഭക്ഷണങ്ങളായിരിക്കണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്. പ്രഭാതഭക്ഷണത്തിൽ ചിലർ പ്രാതൽ ഉൾപ്പെടുത്താറുണ്ട്. പഴങ്ങൾ പോഷക ​ഗുണങ്ങൾ നിറഞ്ഞതാണ്.

ഒരു ​ദിവസത്തെ ഏറ്റവും പ്രധാനപ്പെട്ട ഭക്ഷണമാണ് പ്രാതൽ. ഏറെ പോഷക​ഗുണമുള്ള ഭക്ഷണങ്ങളായിരിക്കണം പ്രാതലിൽ ഉൾപ്പെടുത്തേണ്ടത്. പ്രഭാതഭക്ഷണത്തിൽ ചിലർ പ്രാതൽ ഉൾപ്പെടുത്താറുണ്ട്. പഴങ്ങൾ പോഷക ​ഗുണങ്ങൾ നിറഞ്ഞതാണ്. എന്നാൽ ശരിയായ സമയത്ത് അവ കഴിക്കുന്നത് ദഹനത്തിനും മൊത്തത്തിലുള്ള ആരോഗ്യത്തിനും പ്രധാനമാണെന്ന് വിദഗ്ധർ അഭിപ്രായപ്പെടുന്നു.

പഴങ്ങളിൽ കുറഞ്ഞ അളവിൽ മാത്രമാണ് കലോറി അടങ്ങിയിട്ടുള്ളത്. അതിനാൽ ശരീരഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്ന ആളുകൾ പ്രഭാതഭക്ഷണത്തിൽ ഇവ ഉൾപ്പെടുത്തുന്നത് ഗുണം ചെയ്യും.

യഥാർത്ഥത്തിൽ പ്രഭാതഭക്ഷണത്തിൽ പഴങ്ങൾ ഉൾപ്പെടുത്തുന്നത് നല്ലതാണോ?  രാവിലെ 6:00 നും 10:00 നും ഇടയിലുള്ള സമയത്തെ Kapha Kaal എന്ന് വിളിക്കുന്നു. ആ സമയത്ത് ശരീരം തണുപ്പും ഭാരവും ഉള്ളതായി കാണപ്പെടുന്നു. ഈ സമയത്ത് പഴങ്ങൾ പോലുള്ള തണുത്ത ഭക്ഷണങ്ങൾ കഴിക്കുന്നത് ദഹനത്തെ ബാധിക്കാമെന്ന് യോഗ ഇൻസ്ട്രക്ടർ മനീഷ യാദവ് പറയുന്നു. ഇത് ദഹനത്തെ തടസ്സപ്പെടുത്തിയേക്കാം.  വയറു വീർക്കൽ, ബ്ലഡ് ഷു​ഗർ അളവ് കൂടുക എന്നിവ അനുഭവപ്പെടാമെന്നും അദ്ദേഹം പറയുന്നു.   

പഴങ്ങൾ കഴിക്കാൻ ഏറ്റവും അനുയോജ്യമായ സമയം രാവിലെ 11:00 നും വൈകുന്നേരം 4:00 നും ഇടയിലാണ്. പഴങ്ങൾ ഭക്ഷണത്തിനിടയിലുള്ള ഏറ്റവും മികച്ച ലഘുഭക്ഷണമാണ്. അവയിൽ കലോറി കുറവാണ്, സോഡിയം, പൊട്ടാസ്യം പോലുള്ള ധാതുക്കൾ കൂടുതലാണ്. ഇത് അമിതമായി ഭക്ഷണം കഴിക്കാനുള്ള സാധ്യതയും കുറയ്ക്കുന്നതായി ആരോ​ഗ്യവിദ​ഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

വ്യായാമത്തിന് മുമ്പ് പഴങ്ങൾ കഴിക്കുന്നത് ഊർജ്ജം വർദ്ധിപ്പിക്കുക ചെയ്യുന്നു. വ്യായാമത്തിന് മുമ്പോ ശേഷമോ ഒരു വാഴപ്പഴമോ മാമ്പഴമോ കഴിക്കുന്നതാണ് നല്ലത്. ഇത്  ഊർജ്ജം ലഭിക്കുന്നതിന് സഹായകമാണെന്ന് വിദ​ഗ്ധർ പറയുന്നു. 

facebook twitter