ചേരുവകൾ:
അരിപൊടി - 2 കപ്പ്
ഉപ്പ് - 1 നുള്ള്
ശർക്കര - 1/4 കപ്പ്
തേങ്ങ ചുരണ്ടിയത് - 1/2 കപ്പ്
ഈന്തപ്പഴം - 3 എണ്ണം വലുത് (പൊടിയായി അരിഞ്ഞത്)
അണ്ടിപ്പരിപ്പ് - 5 എണ്ണം വലുത് (പൊടിയായി അരിഞ്ഞത്)
അത്തിപ്പഴം (ഫിഗ്) - 3 എണ്ണം കുതിർത്തത് (പൊടിയായി അരിഞ്ഞത്)
ഏലക്ക പൊടി - 1/4 ടീസ്പൂൺ
വാഴയില തുണ്ടുകൾ - ആവശ്യത്തിന്
തയാറാക്കേണ്ടവിധം:
ഒരു ബൗളിൽ അരിപൊടി എടുക്കുക. ഒരു നുള്ള് ഉപ്പിട്ട് പാകത്തിന് വെള്ളം ചേർത്തിളക്കി അയഞ്ഞ പരുവത്തിൽ തയാറാക്കി വെക്കുക.
ഒരു പ്ലേറ്റിൽ തേങ്ങ, അണ്ടിപ്പരിപ്പ്, ഈന്തപ്പഴം, അത്തിപ്പഴം, ഏലക്ക പൊടി എന്നിവ ചേർത്ത് ഇളക്കി വെക്കുക. സ്റ്റഫിങ് ചേരുവകൾ റെഡി.
വാഴയിലതുണ്ടുകൾ കഴുകി വാട്ടിവെക്കുക. ഇവയിൽ മാവ് ഓരോ തവി വിളമ്പി കനം കുറച്ച് പരത്തുക. വിരലഗ്രം കൊണ്ട് അമർത്തി പരത്തിയാൽ മതിയാകും.
ഇലയുടെ പകുതി ഭാഗം വരെ ഓരോ ടീസ്പൂൺ വീതം സ്റ്റഫിങ് ചേരുവകൾ എടുത്ത് ഒരേ നിരപ്പിൽ വച്ച് ഇല പകുതിക്ക് വച്ച് മടക്കുക. എല്ലാ ഇലയിലും ഇതേപോലെ ചേരുവകൾ തയാറാക്കി ആവിയിൽ വേവിച്ചെടുക്കുക.