+

നാലുമാസം കൊണ്ട് 40 കൈക്കൂലിക്കാരെ കൈയോടെ പിടികൂടി; കണ്ണൂരിലെ ബിനാമി കമ്പനിക്കെതിരെ അന്വേഷണം ; വിജിലൻസ് മേധാവിയുടെ കസേര തെറിച്ചോ ?

നാലുമാസം കൊണ്ട് 40 കൈക്കൂലിക്കാരെ കൈയോടെ പിടികൂടിയും 212മിന്നൽ റെയ്ഡുകൾ നടത്തുകയും ചെയ്ത ഡി.ജി.പി  യോഗേഷ്  ഗുപ്ത അഴിമതിക്കാരുടെ പേടിസ്വപ്നമായിരുന്നു . വമ്പൻ  അഴിമതിക്കാരെ പിടികൂടിയതും  കേസെടുക്കാനൊരുങ്ങുകയും ചെയ്തതാണ് വിജിലൻസ് മേധാവി ഡി.ജി.പി യോഗേഷ്ഗുപ്തയുടെ  കസേര തെറിക്കാൻ കാരണമായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു  

തിരുവനന്തപുരം: നാലുമാസം കൊണ്ട് 40 കൈക്കൂലിക്കാരെ കൈയോടെ പിടികൂടിയും 212മിന്നൽ റെയ്ഡുകൾ നടത്തുകയും ചെയ്ത ഡി.ജി.പി  യോഗേഷ്  ഗുപ്ത അഴിമതിക്കാരുടെ പേടിസ്വപ്നമായിരുന്നു . വമ്പൻ  അഴിമതിക്കാരെ പിടികൂടിയതും  കേസെടുക്കാനൊരുങ്ങുകയും ചെയ്തതാണ് വിജിലൻസ് മേധാവി ഡി.ജി.പി യോഗേഷ്ഗുപ്തയുടെ  കസേര തെറിക്കാൻ കാരണമായതെന്ന് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു   ഡി.ജി.പി മനോജ്എബ്രഹാമാണ് പുതിയ വിജിലൻസ് മേധാവി.

manoj abraham

എ.ഡി.എം നവീൻബാബുവിന്റെ മരണത്തിൽ പ്രതിയായ കണ്ണൂർ ജില്ലാപഞ്ചായത്ത് മുൻപ്രസിഡന്റ് പി.പി.ദിവ്യയുമായി ബന്ധമുണ്ടെന്ന് സംശയിക്കുന്ന ബിനാമി കമ്പനിക്ക് 12കോടിയോളം രൂപയുടെ കരാറുകൾ നൽകിയതിനെക്കുറിച്ച് അന്വേഷിക്കാൻ യോഗേഷ് കഴിഞ്ഞ ദിവസം ഉത്തരവിട്ടിരുന്നു. ജില്ലാ പഞ്ചായത്തിന്റെ കരാറുകളെടുക്കാൻ വേണ്ടി രൂപീകരിച്ച കമ്പനിയാണിതെന്നാണ് കണ്ടെത്തൽ. 

ബിനാമിയിടപാടിൽ കേസെടുക്കാനും ദിവ്യയുടെയും കുടുംബത്തിന്റെയും സ്വത്തുക്കളെക്കുറിച്ച് അന്വേഷിക്കാനും യോഗേഷ് നിർദ്ദേശിച്ചിരുന്നു. ഇതിനു പിന്നാലെയാണ് യോഗേഷിനെ തെറിപ്പിച്ചത്.പിരിച്ചുവിടണമെന്ന് വിജിലൻസ് ശുപാർശ ചെയ്ത തിരുവനന്തപുരത്തെ വനം ഉദ്യോഗസ്ഥനെ, സസ്പെൻഷൻ റദ്ദാക്കി തിരിച്ചെടുക്കുന്നതിൽ യോഗേഷ് രേഖാമൂലം എതിർപ്പറിയിച്ചിരുന്നു. 

അഴിമതിക്കേസിൽ വിജിലൻസ് പ്രതിയാക്കിയ ഉദ്യോഗസ്ഥൻ നടത്തിയ അഴിമതികളുടെ വീഡിയോ തെളിവുകളുണ്ടെന്നും ഒരുകാരണവശാലും തിരിച്ചെടുക്കരുതെന്നുമായിരുന്നു യോഗേഷിന്റെ റിപ്പോർട്ട്. ഇത് തള്ളിക്കളഞ്ഞ് സസ്പെൻഷൻ പിൻവലിച്ച് ഉദ്യോഗസ്ഥനെ തിരിച്ചെടുത്തു. വനംമന്ത്രിയുടെ നിർദ്ദേശപ്രകാരമാണ് തിരിച്ചെടുക്കുന്നതെന്ന് ഉത്തരവിൽ അഡി.ചീഫ്സെക്രട്ടറി കെ.ആർ.ജ്യോതിലാൽ രേഖപ്പെടുത്തി. ഇതോടെ ജ്യോതിലാലിനെ വനംവകുപ്പിൽ നിന്നു തെറിപ്പിച്ചു. പിന്നാലെയാണ് യോഗേഷിനെയും തൊപ്പിതെറിച്ചത്.

നാളികേരം, കൊപ്രാ സംഭരണത്തിൽ പൊതുമേഖലാ സ്ഥാപനം നടത്തിയ 100കോടിയുടെ സബ്സിഡിവെട്ടിപ്പ് കണ്ടെത്തിയ യോഗേഷ്, കേസെടുക്കാൻ സർക്കാരിന്റെ അനുമതി തേടിയിരുന്നു. ഗുണഭോക്താക്കൾ ആരാണെന്ന് വ്യക്തമാക്കാതെ സഹകരണബാങ്കുകൾ വഴിയും തട്ടിപ്പ് നടന്നിരുന്നു. പണം നൽകിയെങ്കിലും കൊപ്രയും നാളി കേരവും സംഭരിച്ചിട്ടില്ലെന്നും കണ്ടെത്തി. കേസെടുക്കാൻ സർക്കാർ അനുമതി നൽകിയിട്ടില്ല. 

കരാറുകാരുമായി ചേർന്ന് മറ്റൊരു കോർപറേഷൻ നടത്തിയ കോടികളുടെ തട്ടിപ്പ്, പിന്നാക്ക വിഭാഗങ്ങൾക്കായുള്ള സ്ഥാപനം നടത്തിയ 15കോടിയുടെ തട്ടിപ്പ്, കൃഷിമേഖലയിലെ കോർപറേഷൻ കേന്ദ്രസർക്കാരിന്റെ സബ്സിഡി തട്ടിയത് എന്നിവയെല്ലാം കണ്ടെത്തി കേസെടുക്കാൻ സർക്കാരിന്റെ അനുമതി തേടിയിരിക്കുകയായിരുന്നു യോഗേഷ്. കൈക്കൂലിക്കാരായ കേന്ദ്രഉദ്യോഗസ്ഥരെയും അറസ്റ്റ്ചെയ്തിരുന്നു.

കണക്കിലുള്ളതിനേക്കാൾ പത്തിരട്ടി ഖനനംനടത്തുന്ന ക്വാറിമാഫിയയെ തുടർച്ചയായ പരിശോധനകളിലൂടെ പൂട്ടിയ യോഗേഷ് അധികപിഴ, റോയൽറ്റി, പെനാൽറ്റി ഇനത്തിൽ 500കോടിരൂപയാണ് ഖജനാവിലെത്തിച്ചത്. മിന്നൽറെയ്ഡുകൾ കാരണം കണക്കിലെ കള്ളക്കളി നടക്കാതായതോടെ  ക്വാറിമാഫിയയും യോഗേഷിനെതിരേ രംഗത്തിറങ്ങിയിരുന്നു.

facebook twitter