
കൊച്ചിയില്‍ കൈക്കൂലി കേസില്‍ അറസ്റ്റിലായ ബില്‍ഡിംഗ് ഓഫീസര്‍ സ്വപ്ന ജുഡീഷ്യല്‍ കസ്റ്റഡിയില്‍ റിമാന്‍ഡില്‍. തൃശ്ശൂര്‍ വിജിലന്‍സ് കോടതി ജഡ്ജി ജി അനിലിലാണ്14 ദിവസത്തേക്ക് സ്വപ്നയെ റിമാന്‍ഡ് ചെയ്തത്. കൈക്കൂലി കേസില്‍ കഴിഞ്ഞ ദിവസമാണ് കൊച്ചി സോണല്‍ ഓഫീസിലെ ബില്‍ഡിംഗ് ഇന്‍സ്പെക്ടര്‍ സ്വപ്നയെ വിജിലന്‍സ് പിടികൂടുന്നത്.
ഫ്ലാറ്റിന് ബില്‍ഡിംഗ് നമ്പര്‍ ഇടുന്നതുമായി ബന്ധപ്പെട്ട് പരാതിക്കാരനില്‍ നിന്നും 15,000 രൂപയാണ് സ്വപ്ന കൈക്കൂലി വാങ്ങിയത്. മക്കളുമായി കാറിലെത്തി കൈക്കൂലി വാങ്ങുന്നതിനിടെ നാടകീയമായാണ് വിജിലന്‍സ് സംഘം നടുറോഡില്‍ വച്ച് സ്വപ്നയെ പിടികൂടിയത്.