ദുബൈ: ചെങ്കടലിൽ യമൻ തീരത്തിന് സമീപം ഞായറാഴ്ച കപ്പലിനുനേരെ ആക്രമണമുണ്ടായതായി ബ്രിട്ടീഷ് സൈന്യം. തോക്കുകളും ഗ്രനേഡുകളും ഉപയോഗിച്ചായിരുന്നു ആക്രമണമെന്നും കപ്പലിലെ സുരക്ഷാ വിഭാഗം തിരിച്ചടിച്ചതായും സൈന്യം അറിയിച്ചു.
Trending :
ആക്രമണത്തിന്റെ ഉത്തരവാദിത്തം ആരും ഏറ്റെടുത്തിട്ടില്ല. 2023 നവംബറിനും 2025 ജനുവരിക്കുമിടയിൽ മേഖലയിൽ നൂറിലധികം കപ്പലുകൾ ഹൂതികളുടെ ആക്രമണത്തിനിരയായിട്ടുണ്ട്.