നടനും രാഷ്ട്രീയ പ്രവർത്തകനുമായ കൃഷ്ണകുമാറിന്റെ മകൾ ദിയ കൃഷ്ണയുടെ പ്രവസത്തിന്റെ വീഡിയോയാണ് സോഷ്യൽ മീഡിയയിൽ ചർച്ച വിഷയം. ഭർത്താവ് അശ്വനിനൊപ്പം കൃഷ്ണകുമാറും ഭാര്യയും മൂന്ന് സഹോദരങ്ങളും ലേബർ റൂമിൽ ദിയയ്ക്കൊപ്പമുണ്ടായിരുന്നു. കുടുംബമൊന്നാകെ ഒന്നിച്ചെത്തി ദിയയ്ക്ക് നൽകിയ സപ്പോർട്ടിനാണ് സോഷ്യൽ മീഡിയ കയ്യടിക്കുന്നത്.
യുട്യൂബിലെത്തിയതും മണിക്കൂറുകൾക്കകം ലക്ഷക്കണക്കിനാളുകളാണ് പ്രസവ വീഡിയോ കണ്ടത്. നിലവിൽ വീഡിയോ യൂട്യൂബിൽ ട്രെൻഡിങ്ങാണ്. ഇതിനിടയിലാണ് ശ്വേത മേനോന്റെ പ്രസവവും സോഷ്യൽ മീഡിയ ചർച്ചയാക്കുന്നത്. ബെസ്ലിയുടെ സംവിധാനത്തിൽ ഒരുങ്ങിയ 'കളിമണ്ണ്' എന്ന ചിത്രത്തിനായാണ് ശ്വേതമേനോന്റെ പ്രസവം ചീത്രീകരിച്ചത്.
പ്രസവം ലെെവായി ചീത്രികരിച്ച് പൊതുമധ്യത്തിലെത്തിച്ചത് ശരിയായില്ല എന്ന വിമർശനങ്ങൾ പലകോണിൽ നിന്നും ഉയർന്നു. പ്രസവം ലെെവായി ചിത്രീകരിച്ചത് മാത്രമല്ല ഭർത്താവ് ശ്രീവത്സൻ ജെ മേനോന്‍ ലേബർ റൂമിൽ ഒന്നിച്ചുണ്ടായിരുന്നുവെന്ന വിവരവും ചിലരെ ചൊടിപ്പിച്ചു. വനിത കമ്മീഷൻ അടക്കമുളളവർ ശ്വേതക്കെതിരെ അന്ന് രംഗത്ത് വന്നു.
കളിമണ്ണ് എന്ന സിനിമ മാതൃത്വത്തെ മോശമായി ചിത്രീകരിക്കുന്നുണ്ടെങ്കില്‍ നടപടിയെടുക്കുമെന്നും വനിതാ കമ്മിഷന്‍ പ്രതികരിച്ചിരുന്നു.കളിമണ്ണ് എന്ന ചിത്രത്തിന് വേണ്ടി നടി ശ്വേത മേനോന്റെ പ്രസവം ചിത്രീകരിച്ചത് അധാര്‍മ്മികമാണെന്നും മികച്ചൊരു സംവിധായകന്‍ ഒരു സ്ത്രീയുടെ പ്രസവം ചിത്രീകരിച്ചതും അതിനെ മാധ്യമങ്ങള്‍ കൊണ്ടാടിയതും ശരിയല്ലെന്നും മുൻ സ്പീക്കർ ജി കാര്‍ത്തികേയന്‍ പ്രതികരിച്ചിരുന്നു. പ്രസവമുറിയിലെ സ്വീകാര്യത വേണ്ടെന്നു വച്ച് ഒരു സ്ത്രീ അതിന് തയ്യാറായാല്‍പ്പോലും അങ്ങനെയൊരു രംഗം ക്യാമറയിലേക്ക് പകര്‍ത്തരുതായിരുന്നുവെന്നും അദ്ദേഹം കുറ്റപ്പെടുത്തി. സോഷ്യൽ മീഡിയയിലും മോശം കമന്റുകൾ ഉയർന്നു.
പല കമന്റുകളും വിഷമിപ്പിച്ചെങ്കിലും താൻ എല്ലാം കൂളായി കാണുവെന്ന് ശ്വേത തന്നെ പലയിടങ്ങളിലും പ്രതികരിച്ചിട്ടുണ്ട്. പ്രസവചിത്രീകരണത്തില്‍ സ്വകാര്യഭാഗങ്ങളൊന്നും ഇല്ലെന്നും അതുമായി ബന്ധപ്പെട്ട് കോലാഹലങ്ങള്‍ ആവശ്യമില്ലെന്നുമായിരുന്നു ശ്വേതയുടെ പ്രതികരണം. മാത്രവുമല്ല ഗര്‍ഭധാരണം മുതല്‍ പ്രസവം വരെ പലവട്ടം ഡോക്ടറെ സമീപിക്കേണ്ടിവരുമെന്നും പ്രസവമുറിയിലുള്‍പ്പെടെ ഡോക്ടര്‍മാരും നഴ്‌സുമാരും അറ്റന്റര്‍മാരുമുണ്ടാകുമെന്നും അതുകൊണ്ടുതന്നെ ഷൂട്ടിങ്ങ് പ്രസവത്തിന്റെ സ്വകാര്യത ഇല്ലാതാക്കുമെന്ന വാദത്തിന് പ്രസക്തിയില്ലെന്നും ശ്വേത അന്ന് പറഞ്ഞിരുന്നു. പതിമൂന്ന് വർഷം മുമ്പ് ശ്വേതയെ അത്രകണ്ട് വിമർശിച്ചവർ ഇന്ന് ദിയ കൃഷ്ണയ്ക്ക് കയ്യടിക്കുന്നത് അൽഭുതം തന്നെയെന്നാണ് സോഷ്യൽ മീഡിയ കമന്റുകൾ.
ദിയ തന്റെ യൂട്യൂബ് ചാനലായ ഓസി ടോക്കീസിലൂടെയാണ് വീഡിയോ പുറത്തുവിട്ടത്. ആശുപത്രിയിലെ ബെര്‍ത്ത് സ്യൂട്ടില്‍ നിന്നുള്ള 51.49 മിനിറ്റ് ദൈര്‍ഘ്യമുള്ള വീഡിയോ പുറത്തുവിട്ട് ഒരു മണിക്കൂറിനകം മൂന്നു ലക്ഷത്തിലേറെ പേരാണ് കണ്ടത്. പ്രസവത്തിനു മുന്നോടിയായുള്ള ഒരുക്കങ്ങളാണ് ആദ്യം കാണിക്കുന്നത്.
വേദന കുറയ്ക്കാനായി വ്യായാമം ചെയ്യുന്നതും ഭക്ഷണം കഴിക്കുന്നതും ഒക്കെ വീഡിയോയില്‍ കാണിക്കുന്നുണ്ട്. വേദനകൊണ്ട് ദിയ കരയുമ്പോള്‍ കൃഷ്ണകുമാറും ദിയയെ ഇടയ്ക്കിടെ ആശ്വസിപ്പിക്കുന്നുണ്ട്. കുഞ്ഞിന്റെ പേര് ദിയ വീഡിയോയില്‍ കൊടുത്തിട്ടുണ്ട്.
നിയോം അശ്വിന്‍ കൃഷ്ണ എന്നാണ് കുഞ്ഞിന്റെ പേര്. ശിവഭഗവാന്‍ എന്നാണ് നിയോം എന്ന വാക്കിന്റെ അര്‍ത്ഥം. ഓസിയുടെ മകനായതു കൊണ്ട് വീട്ടില്‍ ഓമി എന്ന് കുഞ്ഞിനെ വിളിക്കുമെന്ന് ദിയ പറയുന്നുണ്ട്. ദിയയുടെയും അശ്വിന്റെയും കുടുംബം നൽകിയ സപ്പോർട്ടിനെ കുറിച്ചാണ് സോഷ്യൽ മീഡിയ കമന്റുകളിൽ ഏറെയും. പ്രസവം കണ്ട് കണ്ണ് നിറഞ്ഞുപോയെന്നാണ് പലരുടെയും കമന്റുകൾ.