+

രൺബീർ കപൂറിന് 'രാമായണം'ത്തിൽ 'ബെസ്റ്റ്' റെക്കോർഡ് പ്രതിഫലം?

ൺബീർ കപൂർ നായകനാകുന്ന 'രാമായണം' എന്ന എപ്പിക്ക് ചിത്രം ഇന്ത്യൻ സിനിമാ ലോകത്ത് പുതിയ അനുഭവമാകാൻ ഒരുങ്ങുകയാണ്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ചിത്ര രണ്ടു ഭാഗങ്ങളായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. 2026 ലെ ദീപാവലിക്ക് ആദ്യഭാഗവും 2027 ലെ ദീപാവലിക്ക് രണ്ടാം ഭാഗവും ലോകമെമ്പാടും റിലീസ് ചെയ്യും

മുംബൈ:  രൺബീർ കപൂർ നായകനാകുന്ന 'രാമായണം' എന്ന എപ്പിക്ക് ചിത്രം ഇന്ത്യൻ സിനിമാ ലോകത്ത് പുതിയ അനുഭവമാകാൻ ഒരുങ്ങുകയാണ്. നിതേഷ് തിവാരി സംവിധാനം ചെയ്യുന്ന ഈ ചിത്ര രണ്ടു ഭാഗങ്ങളായാണ് പ്രേക്ഷകരിലേക്ക് എത്തുന്നത്. 2026 ലെ ദീപാവലിക്ക് ആദ്യഭാഗവും 2027 ലെ ദീപാവലിക്ക് രണ്ടാം ഭാഗവും ലോകമെമ്പാടും റിലീസ് ചെയ്യും.

രൺബീർ കപൂർ രണ്ട് ചിത്രങ്ങൾക്കുമായി 150 കോടി രൂപയോളം പ്രതിഫലം വാങ്ങുമെന്നാണ് പുതിയ റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ഒരു ബോളിവുഡ് താരത്തിൻറെ ഏറ്റവും കൂടിയ പ്രതിഫലവും, രൺബീറിൻറെ കരിയറിലെ ഏറ്റവും വലിയ പ്രതിഫലവുമാണ് ഇത്.

'രാമായണം' എന്ന ഈ ബൃഹദ്‌സിനിമയിൽ ശ്രീരാമന്റെ വേഷത്തിലാണ് രൺബീർ കപൂർ എത്തുന്നത്. ഓരോ ഭാഗത്തിനും 70-75 കോടി രൂപ വീതം പ്രതിഫലമായി ലഭിക്കുമെന്നാണ് ട്രേഡ് അനലിസ്റ്റുകൾ പറയുന്നത്.

'രാമായണം' വൻ താരനിരയോടെയാണ് പ്രേക്ഷകർക്ക് മുന്നിലെത്തുന്നത്. സായ് പല്ലവി സീതയായും, യാഷ് രാവണനായും, സണ്ണി ഡിയോൾ ഹനുമാനായും, രവി ദുബേ ലക്ഷ്മണനായും വേഷമിടുന്നു. കൂടാതെ കാജൽ അഗർവാൾ, ലാറ ദത്ത, വിവേക് ഒബ്റോയ്, രാകുൽ പ്രീത് സിംഗ്, അരുൺ ഗാവിൽ തുടങ്ങിയവരും ഈ ചിത്രത്തിൽ പ്രധാന വേഷങ്ങളിൽ എത്തുന്നു.

ഓസ്കർ ജേതാക്കളായ ഡിഎൻഇജി യുടെ വിഷ്വൽ എഫക്ട്സും, ഹാൻസ് സിമ്മറും എ.ആർ. റഹ്മാനും ചേർന്ന് ഒരുക്കുന്ന സംഗീതവും ഈ ചിത്രത്തെ ഒരു ദൃശ്യവിസ്മയമാക്കി മാറ്റും എന്നാണ് നിർമ്മാതാക്കളുടെ അവകാശവാദം.

facebook twitter