അശ്ലീല സിനിമകളിലൂടെ പണം സമ്ബാദിച്ചെന്ന് പരാതി: ശ്വേതാ മേനോനെതിരെ കേസ്

04:17 PM Aug 06, 2025 | Renjini kannur

കൊച്ചി:സാമ്ബത്തിക ലാഭത്തിനു വേണ്ടി അശ്ലീല രംഗങ്ങളില്‍ അഭിനയിച്ചെന്ന പേരില്‍ നടി ശ്വേതാ മേനോനെതിരേ കേസ്. എറണാകുളം സെൻട്രല്‍ പോലീസാണ് നടിയ്ക്കെതിരേ കേസ് രജിസ്റ്റർ ചെയ്തിരിക്കുന്നത്.ഐടി നിയമത്തിലെ 67 (a) പ്രകാരവും അനാശാസ്യ നിയമപ്രകാരവുമാണ് കേസെടുത്തിരിക്കുന്നത്. വർഷങ്ങള്‍ക്ക് മുമ്ബ് റിലീസ് ചെയ്ത ചിത്രത്തിന്റെ പേരിലാണ് പരാതിയും കേസും.

അശ്ലീല സിനിമകളിലൂടെ നടി പണം സമ്ബാദിച്ചെന്നും അശ്ലീല ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയിലൂടെ പ്രചരിപ്പിച്ചെന്നും എഫ്‌ഐആറില്‍ പറയുന്നു. കൊച്ചി സെൻട്രല്‍ പോലീസാണ് കേസെടുത്തത്. എറണാകുളം സിജെഎം കോടതി നിർദ്ദേശപ്രകാരാണ് പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തത്. പൊതുപ്രവർത്തകനായ മാർട്ടിൻ മേനാച്ചേരിയാണ് പരാതി നല്‍കിയത്.ശ്വേത അഭിനയിച്ച ഗർഭനിരോധന ഉറയുടെ പരസ്യവും രതിനിർവേദം, പാലേരിമാണിക്യം, കളിമണ്ണ് തുടങ്ങിയ സിനിമകളുമാണ് പരാതിക്കാരൻ അശ്ലീലരംഗങ്ങളായി പരാതിയില്‍ ഉന്നയിച്ചിട്ടുള്ളത്.