ഇറാനില്‍ നിന്ന് കാലിത്തീറ്റ എന്ന വ്യാജേന ചരക്ക് കപ്പലില്‍ എത്തിയ വന്‍ മയക്കുമരുന്ന് ശേഖരം ദോഹ പോര്‍ട്ട് അധികാരികള്‍ വിജയകരമായി പിടികൂടി. കസ്റ്റംസ് ഇന്‍വെസ്റ്റിഗേഷന്‍ വകുപ്പുമായി ഏകോപിപ്പിച്ച് ട്രാക്കിംഗ് യൂണിറ്റിന്റെ പിന്തുണയോടെ നോര്‍ത്തേണ്‍ പോര്‍ട്ട്സിലെയും ഫൈലക ദ്വീപിലെയും കസ്റ്റംസ് ഇന്‍സ്പെക്ടര്‍മാര്‍ നടത്തിയ പരിശോധനയിലാണ് പോര്‍ട്ടിലെത്തിയ ചരക്കുകപ്പലില്‍ നിന്ന് വന്‍ മയക്കുമരുന്ന് ശേഖരം പിടികൂടിയത്.
കാലിത്തീറ്റ എന്നെഴുതിയ ചാക്കുകള്‍ പരിശോധിച്ചപ്പോള്‍ ഏകദേശം 4,550 സംശയാസ്പദമായ സൈക്കോട്രോപിക് ഗുളികകളും ഏകദേശം 5.2 കിലോഗ്രാം കഞ്ചാവും അടങ്ങിയിട്ടുണ്ടെന്ന് കണ്ടെത്തി. ഇവ രണ്ടും ചരക്കിനുള്ളില്‍ വിദഗ്ധമായി ഒളിപ്പിച്ചിരുന്നു. പിടിച്ചെടുത്ത മയക്കുമരുന്നുകള്‍ കണ്ടുകെട്ടി.മറ്റു നടപടികള്‍ ആരംഭിച്ചു.