ശ്വേത മേനോന് പിന്തുണയുമായി നടന് ദേവന്. ശ്വേത മേനോനെതിരെയുള്ള പരാതി ചില പടങ്ങളിലെ സീനുകള്‍ വെച്ചാണെന്നും അത് ശ്വേത മേനോന്റെ താല്പര്യത്തിനനുസരിച്ച് ചെയ്യുന്നതല്ല മറിച്ച് സിനിമയുടെ സ്ക്രിപ്റ്റ് ആഗ്രഹിക്കുന്നത് അനുസരിച്ചാണ് ചെയ്തത്, അതില്‍ സെക്സ് കൂടിപ്പോയോ കുറഞ്ഞു പോയോ എന്ന് തീരുമാനിക്കേണ്ടത് സെന്‍സര്‍ ബോര്‍ഡ് ആണ് എന്നാണ് ദേവന്റെ പ്രതികരണം.
സെന്‍സര്‍ ബോര്‍ഡിന്റെ അനുമതിയോടുകൂടിയാണ് ആ സിനിമകള്‍ ഇറങ്ങിയത്. അമ്മ തകരണമെന്ന് ആഗ്രഹിക്കുന്ന ശക്തിയാണ് ശ്വേത മേനോനെതിരെ നീങ്ങുന്നത്. അത് അനുവദിക്കില്ല. ഇക്കാര്യത്തില്‍ അമ്മയിലെ മുഴുവന്‍ അംഗങ്ങളും ശ്വേത മേനോന് ഒപ്പം നില്ക്കും. താന്‍ ഇന്ന് രാവിലെ തന്നെ അംഗങ്ങളെ വിളിച്ചു. ശ്വേതയ്ക്കെതിരായ എഫ്ഐആര്‍ ബുര്‍ഷിറ്റാണ്, നോണ്‍ സെന്‍സ് ആണ് എന്നാണ് ദേവന് പ്രതികരിച്ചത്.
ഇപ്പോഴത്തെ നീക്കങ്ങള്‍ അമ്മയെ തകര്‍ക്കാനാണ്. അത് വിജയിക്കില്ല. മോഹന്‍ലാല്‍ അടക്കമുള്ള വലിയ താരങ്ങള്‍ തന്നെ സ്ത്രീകള്‍ നയിക്കട്ടെ എന്ന് പറഞ്ഞതാണ്. എല്ലാവരുടെയും അഭിപ്രായം അതുതന്നെയാണ്. സ്ത്രീകള്‍ വരുന്നത് മത്സരിച്ച് ആയിരിക്കണം. ഇപ്പോഴത്തെ നീക്കങ്ങള്‍ക്ക് പിന്നില്‍ ബാബുരാജ് ആണോ എന്ന് തനിക്ക് അറിയില്ല. ദുരൂഹമായ ഒരു ഗൂഢ പദ്ധതി അതിന് പിന്നിലുണ്ട്. അമ്മയുടെ കമ്മിറ്റി നിലവില്‍ വന്നശേഷം ആരാണ് അതിന് പിന്നില്‍ എന്ന് കണ്ടെത്തും എന്നും അദ്ദേഹം പറഞ്ഞു.