കണ്ണിന് ചുറ്റുമുള്ള കറുപ്പ് ഒട്ടുമിക്ക ആളുകളും നേരിടുന്ന ഒരു പ്രശ്നമാണ്. ഒരുപാട് പ്രതിവിധികൾ പരീക്ഷിച്ച് മടുത്തവരാണ് നമ്മളിൽ പലരും . ഭക്ഷണക്രമത്തിൽ മാറ്റം വരുത്തുന്നതും, ധാരാളം വെള്ളം കുടിക്കുന്നതും, ആവശ്യത്തിന് ഉറങ്ങുന്നതും സഹായകമാകും. യഥാർത്ഥത്തിൽ എന്താണ് കണ്ണിന്റെ ചുറ്റുമുള്ള കറുപ്പിന് കാണണമെന്ന് നോക്കാം.
കാരണങ്ങൾ:
ഉറക്കക്കുറവ്:
ആവശ്യത്തിന് ഉറക്കം ലഭിക്കാത്തത് കണ്ണിന് താഴെ രക്തയോട്ടം കുറയുന്നതിനും കറുപ്പ് നിറം വരാനും കാരണമാകും.
സമ്മർദ്ദം:
മാനസിക സമ്മർദ്ദവും ഉത്കണ്ഠയും കണ്ണിന് താഴെയുള്ള ചർമ്മത്തെ ബാധിക്കും.
അലർജി:
ചില അലർജികൾ കണ്ണിന് താഴെ വീക്കം ഉണ്ടാക്കുകയും കറുപ്പ് നിറം വരാൻ കാരണമാവുകയും ചെയ്യും.
ചർമ്മത്തിലെ പ്രശ്നങ്ങൾ:
ചർമ്മത്തിലെ വരൾച്ച, നേരിയ ചർമ്മം എന്നിവ കണ്ണിന് താഴെ കറുപ്പ് നിറം കൂടുതൽ കാണാനുള്ള സാധ്യത കൂട്ടും.
ജനിതക കാരണം:
ചിലരിൽ പാരമ്പര്യമായും കണ്ണിന് താഴെ കറുപ്പ് കണ്ടുവരുന്നു.
സൺ എക്സ്പോഷർ:
അൾട്രാവയലറ്റ് രശ്മികൾ ചർമ്മത്തിലെ കറുപ്പ് കൂട്ടും.
കമ്പ്യൂട്ടർ, മൊബൈൽ ഉപയോഗം:
കൂടുതൽ നേരം കമ്പ്യൂട്ടർ, മൊബൈൽ ഫോൺ എന്നിവ ഉപയോഗിക്കുന്നതും കണ്ണിന് താഴെ കറുപ്പ് വരാൻ കാരണമാകും.