+

അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാനുള്ള അനുമതി റദ്ദാക്കി

ശബരിമല ക്ഷേത്രപരിസരത്ത് അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാന്‍ സ്വകാര്യ വ്യക്തിക്ക് നല്‍കിയ അനുമതി റദ്ദാക്കിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കേരള ഹൈക്കോടതിയെ അറിയിച്ചു

കൊച്ചി: ശബരിമല ക്ഷേത്രപരിസരത്ത് അയ്യപ്പന്റെ പഞ്ചലോഹ വിഗ്രഹം സ്ഥാപിക്കാന്‍ സ്വകാര്യ വ്യക്തിക്ക് നല്‍കിയ അനുമതി റദ്ദാക്കിയതായി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് കേരള ഹൈക്കോടതിയെ അറിയിച്ചു.ശബരിമല സ്പെഷ്യല്‍ കമ്മീഷണര്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തില്‍ ഹൈക്കോടതി ആരംഭിച്ച സ്വമേധയായുള്ള നടപടികള്‍ക്കുള്ള മറുപടിയിലാണ് ഇക്കാര്യം വ്യക്തമാക്കിയത്.

ഈറോഡിലെ ലോട്ടസ് മള്‍ട്ടിസ്പെഷ്യാലിറ്റി ഹോസ്പിറ്റലിന്റെയും ഐവിഎഫ് ഫെര്‍ട്ടിലിറ്റി സെന്ററിന്റെയും ചെയര്‍മാന്‍ ഇ. കെ. സഹദേവന് ശബരിമലയില്‍ വിഗ്രഹം സ്ഥാപിക്കാന്‍ ടിഡിബി അനുമതി നല്‍കിയതായി റിപ്പോര്‍ട്ടില്‍ പറയുന്നു. വിഗ്രഹ പ്രതിഷ്ഠക്കായി പൊതുജന സംഭാവന ആവശ്യപ്പെട്ട് സഹദേവന്‍ ലഘുലേഖകള്‍ പ്രചരിപ്പിച്ചതായും, ‘റോട്ടറി ഫ്രീഡം ഇന്ത്യ ട്രസ്റ്റ്’ എന്ന അക്കൗണ്ടിലേക്ക് സംഭാവനകള്‍ നല്‍കണമെന്ന് ആവശ്യപ്പെട്ടതായും റിപ്പോര്‍ട്ടില്‍ പറയുന്നു.

facebook twitter