+

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലോഡ്ജ് മുറിയില്‍ വച്ച് പീഡിപ്പിച്ച കേസ്, ഓട്ടോ ഡ്രൈവര്‍ അറസ്റ്റില്‍

അനീഷ് പീഡിപ്പിക്കുന്നത് യുവതിയുടെ മൂത്ത മകള്‍ കാണുകയും യുവതിയോട് പറയുകയും ചെയ്തു. എന്നാല്‍ മാനഹാനി ഭയന്ന് യുവതി ഇക്കാര്യം മറച്ചുവച്ചു.

കണ്ണൂരില്‍ പ്രായപൂര്‍ത്തിയാകാത്ത കുട്ടിയെ ലോഡ്ജ് മുറിയില്‍ വച്ച് പീഡിപ്പിച്ച കേസില്‍ ഓട്ടോറിക്ഷാ ഡ്രൈവര്‍ അറസ്റ്റില്‍. കോറോം സ്വദേശി അനീഷ് ആണ് പിടിയിലായത്. കഴിഞ്ഞ ജൂണ്‍ 4 നാണ് കേസിന് ആസ്പദമായ സംഭവം.


അനീഷ് സോഷ്യല്‍ മീഡിയ വഴി പരിചയപ്പെട്ട യുവതിയും അവരുടെ മൂന്ന് മക്കളോടുമൊപ്പം ലോഡ്ജില്‍ മുറിയെടുത്തു. പ്ലസ് ടു വിദ്യാര്‍ത്ഥിനി, ഒന്‍പതാം ക്ലാസ്സുകാരി, പിന്നെ ഏറ്റവും ഇളയ കുട്ടി എന്നിവരാണ് അമ്മയ്‌ക്കൊപ്പം ഉണ്ടായിരുന്നത്. ലോഡ്ജില്‍ വച്ച് പുലര്‍ച്ചെ രണ്ട് മണിയോടെ പതിനാലുകാരിയെ അനീഷ് പീഡിപ്പിക്കുന്നത് യുവതിയുടെ മൂത്ത മകള്‍ കാണുകയും യുവതിയോട് പറയുകയും ചെയ്തു. എന്നാല്‍ മാനഹാനി ഭയന്ന് യുവതി ഇക്കാര്യം മറച്ചുവച്ചു.

ഒന്‍പതാം ക്ലാസ്സുകാരി പീഡന വിവരം അധ്യാപികയോട് പറഞ്ഞതോടെ ചൈല്‍ഡ് ലൈനില്‍ വിവരമറിയിച്ചു. തുടര്‍ന്ന് ചൈല്‍ഡ് ലൈന്‍ അധികൃതര്‍ നല്‍കിയ പരാതിയെ തുടര്‍ന്നാണ് മേല്‍പ്പറമ്പ് പൊലീസ് അനീഷിനെതിരെ കേസെടുത്തത്. സംഭവം നടന്നത് തളിപ്പറമ്പ് പോലീസ് സ്റ്റേഷന്‍ പരിധിയിലായതിനാല്‍ കേസ് ഇവിടേക്ക് മാറ്റി. ഇന്നലെ മാതമംഗലത്തുവെച്ചാണ് അനീഷിനെ പിടികൂടിയത്. കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു.

facebook twitter