+

‘ജാതിയും മതവും ഇല്ലാത്ത ഈ ആഘോഷം ലോകത്തിന് മാതൃക, ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസം ’; ജയറാം

ഓണാഘോഷങ്ങളുടെ വരവറിയിച്ച്  തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര. നടൻ ജയറാം ചടങ്ങിൽ മുഖ്യ അതിഥിയായി. ലോകം മുഴുവൻ ശ്രദ്ധിക്കുന്ന ആഘോഷമാണ് അത്താഘോഷം ജാതിയും മതവും ഇല്ലാത്ത ഈ ആഘോഷം ലോകത്തിനു തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.


ഓണാഘോഷങ്ങളുടെ വരവറിയിച്ച്  തൃപ്പൂണിത്തുറ അത്തച്ചമയ ഘോഷയാത്ര. നടൻ ജയറാം ചടങ്ങിൽ മുഖ്യ അതിഥിയായി. ലോകം മുഴുവൻ ശ്രദ്ധിക്കുന്ന ആഘോഷമാണ് അത്താഘോഷം ജാതിയും മതവും ഇല്ലാത്ത ഈ ആഘോഷം ലോകത്തിനു തന്നെ മാതൃകയാണെന്നും അദ്ദേഹം പറഞ്ഞു.

‘എന്റെ കുട്ടിക്കാലത്ത് അച്ഛന്റെ കൈപിടിച്ച് വന്ന് തൃപ്പൂണിത്തുറ അത്ത ആഘോഷം ഒരുപാട് തവണ കണ്ട വ്യക്തിയാണ് ഞാൻ. അന്ന് ഒന്നും ഞാൻ എന്റെ ജീവിതത്തിൽ പ്രതീക്ഷിച്ചില്ല അത്ത ആഘോഷത്തിന്റെ മുഖ്യ അതിഥിയായി ഈ വേദിയിൽ നിൽക്കാൻ കഴിയും എന്ന്. ജീവിതത്തിൽ ഏറ്റവും സന്തോഷം നിറഞ്ഞ ദിവസമാണ് ഇന്ന്.

ഇന്ന് കേരളത്തിൽ മാത്രമല്ല ലോകം മുഴുവൻ ആണ് ഓണത്തെ ആഘോഷിക്കുന്നത്. ജാതിയും മതവും ഇല്ലാതെ എല്ലാവരും ഒന്നിക്കുന്ന അത്തഘോഷത്തിന്റെ ഭാഗമാകാൻ കഴിഞ്ഞത് മഹാ ഭാഗ്യങ്ങളിൽ ഒന്നായി കാണുന്നു. കുട്ടിക്കാലം തൊട്ട് തൃപ്പൂണിത്തുറ ക്ഷേത്രവും മേളവും ആനകളും എല്ലാം ആണ് എന്റെ ഒരു പേർസണൽ വൈബ്,’ എന്ന് അദ്ദേഹം ചടങ്ങിൽ പറഞ്ഞു.

വർണ്ണക്കാഴ്ചകൾ സമ്മാനിക്കുന്ന അത്തം ഘോഷയാത്ര മന്ത്രി എം ബി രാജേഷ് ഉദ്ഘാടനം ചെയ്തു. സമത്വത്തിന്റ ആഘോഷമാണ് ഓണം. എത്ര ചവിട്ടി താഴ്ത്തിയാലും സമത്വം ഉയർത്തെഴുന്നേൽക്കും. ചവിട്ടി താഴ്ത്തിയതിന്റെ ആഘോഷമല്ല ഉയർത്തെഴുന്നേൽപ്പിന്റെ ആഘോഷമാണ് ഓണം. ഹരിത ഓണം എന്ന ആശയവും സർക്കാർ ഇത്തവണ മുന്നോട്ട് വെക്കുന്നു. പ്ലാസ്റ്റിക്കിനെ പൂർണമായി ഒഴിവാക്കിയാകണം ഇത്തവണത്തെ ഓണം എന്ന് മന്ത്രി പറഞ്ഞു.

facebook twitter