സെലിബ്രിറ്റികളും ഇന്‍ഫ്ളുവന്‍സര്‍മാരും സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ക്ക് ലൈസന്‍സ് എടുക്കണം; നിയമവുമായി കുവൈറ്റ്

02:14 PM Sep 08, 2025 | Suchithra Sivadas

സോഷ്യല്‍ മീഡിയയിലെ പരസ്യങ്ങള്‍ നിയന്ത്രിക്കാന്‍ കുവൈറ്റ് പുതിയ നിയമങ്ങള്‍ കൊണ്ടുവരുന്നു. സെലിബ്രിറ്റികളുടെയും സോഷ്യല്‍ മീഡിയാ ഇന്‍ഫ്ളുവന്‍സര്‍മാരുടെയും പരസ്യങ്ങള്‍ വഴിയുള്ള തട്ടിപ്പുകള്‍ക്ക് കടിഞ്ഞാണിടാനാണ് നിയമ നിര്‍മാണം. പുതിയ മീഡിയാ നിയമപ്രകാരം സോഷ്യല്‍ മീഡിയാ പ്ലാറ്റ്‌ഫോമുകളിലെ പരസ്യങ്ങള്‍ക്ക് സെലിബ്രിറ്റികളും ഇന്‍ഫ്‌ലുവന്‍സര്‍മാരും ലൈസന്‍സ് എടുക്കണം.

ഇന്‍ഫര്‍മേഷന്‍, വാണിജ്യ, വ്യവസായ എന്നീ മന്ത്രാലയങ്ങളില്‍ നിന്നാണ് സോഷ്യല്‍ മീഡിയ പരസ്യങ്ങള്‍ക്ക് ലൈസന്‍സ് എടുക്കേണ്ടത്. പരസ്യ രംഗത്ത് സുതാര്യത ഉറപ്പാക്കുക ലക്ഷ്യമിട്ടാണ് പുതിയ നിയമം കൊണ്ടുവരുന്നത്. പുതിയ മീഡിയ നിയമം ഇപ്പോള്‍ നിയമോപദേശ വകുപ്പിന്റെ പരിഗണനയിലാണ്. ഇത് ഉടന്‍ മന്ത്രിസഭയ്ക്ക് സമര്‍പ്പിക്കും. പരസ്യം ചെയ്യുന്നവര്‍ക്ക് ലൈസന്‍സ് നല്‍കുന്നതിനുള്ള വ്യവസ്ഥകള്‍ നിയമത്തില്‍ ഉണ്ടാകും.