+

കേരള കേന്ദ്ര സർവകലാശാലയിൽ ഇന്റഗ്രേറ്റഡ് ടീച്ചർ എജുക്കേഷൻ പ്രോഗ്രാം; അപേക്ഷിക്കാം

അധ്യാപനത്തോട് താത്പര്യമുള്ളവര്‍ക്ക് കേരള കേന്ദ്ര സര്‍വകലാശാല കാസര്‍കോട്, പെരിയയുടെ ഇന്റഗ്രേറ്റഡ് ടീച്ചര്‍ എജുക്കേഷന്‍ പ്രോഗ്രാമി(ഐ.ടി.ഇപി -ഐ.ടെപ്) ല്‍ ചേരാം. നാലു വര്‍ഷം കൊണ്ട് ബിരുദവും ബി.എഡും ലഭിക്കും. ദേശീയ വിദ്യാഭ്യാസ നയം അനുസരിച്ചുള്ള പ്രോഗ്രാമില്‍ രണ്ട് വിഷയങ്ങളില്‍ ഉന്നത പഠനത്തിനും ജോലി അവസരങ്ങളുമാണ് ലഭിക്കുന്നത്.

ഉദാഹരണമായി ബി.എസ്.സി ഫിസിക്‌സ് ബി.എഡ് പഠിക്കുന്ന വിദ്യാര്‍ഥിക്ക് ഫിസിക്‌സിലേക്കും എജുക്കേഷനിലേക്കും ഉന്നതപഠനത്തിനും ജോലി അവസരങ്ങള്‍ക്കും പോകാം. നിലവില്‍ ബിരുദം കഴിഞ്ഞ് ബി.എഡ് യ്യണമെങ്കില്‍ രണ്ട് വര്‍ഷം വേണം. എന്നാല്‍, ഐ.ടെപ് ആകുമ്പോള്‍ അത് ഒരു വര്‍ഷമായി കുറയും. പ്രോഗ്രാം പൂര്‍ത്തിയാക്കുന്നവര്‍ക്ക് ഒരു വര്‍ഷ പിജിയും അല്ലെങ്കില്‍ ഒരു വര്‍ഷ എം.എഡും ചെയ്യാം. കൂടാതെ ഒരു വര്‍ഷ പിജി ചെയ്ത് ഗവേഷണ മേഖലയിലേക്കും പോകാം.

പ്രോഗ്രാമുകള്‍

1. ബി.എസ്.സി ബി.എഡ് ഫിസിക്‌സ്: 50 ശതമാനം മാര്‍ക്കോടെയുള്ള 12-ാം ക്ലാസ് (സയന്‍സ്) വിജയം. ഫിസിക്സ് ഒരു വിഷയമായി പഠിച്ചിരിക്കണം
2. ബിഎസ്സി ബിഎഡ് സുവോളജി: 50 ശതമാനം മാര്‍ക്കോടെയുള്ള 12-ാം ക്ലാസ് (സയന്‍സ്) വിജയം. ബയോളജിക്കല്‍ സയന്‍സ് ഒരു വിഷയം പഠിച്ചിരിക്കണം 3. ബി.എ ബി.എഡ് ഇംഗ്ലീഷ്
4. ബി.എ ബി.എഡ് ഇക്കണോമിക്സ്
5. ബികോം ബിഎഡ് - 50 ശതമാനം മാര്‍ക്കോടെയുള്ള 12-ാം ക്ലാസ് വിജയം

പാഠ്യപദ്ധതി, ഇന്റേണ്‍ഷിപ്പ്

മെത്തേഡ്‌സ് ഓഫ് ടീച്ചിങ് എന്നത് പ്രോഗ്രാമിന്റെ ആദ്യ വര്‍ഷം തന്നെ തുടങ്ങും. ഇതുകൊണ്ടുള്ള ഗുണം ഒരു വിഷയം എങ്ങനെ പഠിക്കണം എന്നു മാത്രമല്ല അത് എങ്ങനെ പഠിപ്പിച്ചുകൊടുക്കണം എന്നതുകൂടി അറിയാം. ലാബും ആദ്യ വര്‍ഷം തന്നെ തുടങ്ങും. ഒന്നിലധികം സെമസ്റ്ററുകളിലായി ഇന്റേണ്‍ഷിപ്പ് ഉണ്ട്.

വിവരങ്ങള്‍ക്ക്: www.cukerala.ac.in
അവസാന തീയതി: ജൂലായ് 31
ഫൈനല്‍ റാങ്ക് ലിസ്റ്റ്: ഓഗസ്റ്റ് 7

facebook twitter