ബാങ്ക് അക്കൗണ്ട് ഉടമകള്‍ക്ക് നാല് നോമിനികളെവരെ ചേർക്കാം: നവംബർ ഒന്ന് മുതല്‍ ബാങ്ക് നിക്ഷേപങ്ങള്‍ക്കും ലോക്കറുകള്‍ക്കും നോമിനികളുടെ എണ്ണം നാലു വരെയാകാം. അതേസമയം, അക്കൗണ്ട് തുറക്കുമ്ബോള്‍ നോമിനിയെ വെക്കാൻ താല്‍പര്യമില്ലെങ്കില്‍ ഇക്കാര്യം ബാങ്കുകള്‍ എഴുതി വാങ്ങിക്കണം.
കുട്ടികളുടെ ആധാറില്‍ ബയോമെട്രിക് വിവരങ്ങളുടെ നിർബന്ധിത പുതുക്കലിന് 125 രൂപ ഫീസ് ഒഴിവാക്കി. മുതിർന്നവരുടെ ഫീസ് ഇപ്രകാരം: പേര്, ജനനതീയതി, വിലാസം, മൊബൈല്‍ നമ്ബർ എന്നിവ പുതുക്കുന്നതിന് 75 രൂപ. വിരലടയാളം, കൃഷ്ണമണി സ്കാൻ തുടങ്ങിയ ബയോമെട്രിക് വിവരങ്ങള്‍ പുതുക്കുന്നതിന് 125 രൂപ.
വിലാസം, ജനനതീയതി, മൊബൈല്‍ നമ്ബർ, ആധാർ കാർഡിലെ പേര് എന്നിവ അനുബന്ധ രേഖകള്‍ സമർപ്പിക്കാതെതന്നെ ഓണ്‍ലൈനില്‍ പുതുക്കാം
വിരമിച്ച കേന്ദ്ര, സംസ്ഥാന സർക്കാർ ജീവനക്കാർ നവംബർ അവസാനത്തോടെ ബാങ്ക് ശാഖയില്‍ ലൈഫ് സർട്ടിഫിക്കറ്റ് സമർപ്പിക്കണംനാഷനല്‍ പെൻഷൻ സ്കീമില്‍നിന്ന് യു.പി.എസിലേക്ക് മാറാൻ ആഗ്രഹിക്കുന്നവർ നവംബർ അവസാനത്തോടെ ചെയ്യണം.ലോക്കർ ചാർജ് കുറക്കുമെന്ന് പഞ്ചാബ് നാഷനല്‍ ബാങ്ക്
മൂന്നാംകക്ഷി ആപ്പുകള്‍ മുഖേന നടത്തുന്ന വിദ്യാഭ്യാസ സംബന്ധമായ ഇടപാടുകള്‍ക്ക് ഒരു ശതമാനം ഫീസ് ചുമത്തുമെന്ന് എസ്.ബി.ഐ കാർഡ്.കേരളത്തില്‍ വർധിപ്പിച്ച ക്ഷേമ പെൻഷൻ (2000 രൂപ) നവംബർ മുതല്‍.
ജി.എസ്.ടി സംവിധാനത്തിലും കാര്യമായ മാറ്റങ്ങള്‍ നവംബറില്‍ പ്രാബല്ല്യത്തില്‍ വരും. ഒന്നുമുതല്‍ ബിസിനസുകള്‍ക്ക് കൂടുതല്‍ ലളിതമായ രീതിയിലുള്ള രജിസ്‌ട്രേഷന്‍ പ്രക്രിയ നിലവില്‍ വരും. കേന്ദ്ര സര്‍ക്കാര്‍ പ്രഖ്യാപിച്ച രണ്ട് സ്ലാബുകളിലേക്കുള്ള മാറ്റം നവംബറോടെ പൂര്‍ണമായും നടപ്പിലാവും. അഞ്ച് ശതമാനവും 18 ശതമാനവും എന്ന നിലയിലേക്കാണ് നികുതി സ്ലാബുകള്‍ മാറുന്നത്. ആഡംബര വസ്തുകള്‍, പുകയില, മദ്യം തുടങ്ങിയവക്ക് 40 ശതമാനം നിരക്ക് ബാധകമാകും.