
ബെംഗളൂറില്‍ റെയില്‍വേ യാർഡില്‍ നടക്കുന്ന എഞ്ചിനീയറിംഗ് ജോലികളെ തുടർന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള ചില ട്രെയിൻ സർവീസുകളില്‍ മാറ്റം വരുത്തി.2025 ഓഗസ്റ്റ് 15 വെള്ളിയാഴ്ച മുതല്‍ 2026 ജനുവരി 15 വരെ 153 ദിവസത്തേക്കാണ് ട്രെയിൻ സർവീസുകളില്‍ ഈ മാറ്റങ്ങള്‍ ഏർപ്പെടുത്തിയിട്ടുള്ളത്. കെഎസ്‌ആർ ബെംഗളൂരു യാർഡിലെ പിറ്റ് ലൈൻ 3, സ്റ്റേബ്ലിംഗ് ലൈൻ 5 എന്നിവയുടെ പ്രവർത്തനം നിർത്തിവച്ചതിനെത്തുടർന്നാണ് ഈ മാറ്റങ്ങളെന്ന് ദക്ഷിണ പശ്ചിമ റെയില്‍വേയുടെ പാലക്കാട് ഡിവിഷൻ അറിയിച്ചു. യാത്രക്കാർക്ക് ബുദ്ധിമുട്ടുകള്‍ ഒഴിവാക്കുന്നതിനായി യാത്ര പുറപ്പെടുന്ന സ്റ്റേഷനുകളും സമയക്രമങ്ങളും പുനഃക്രമീകരിച്ചിട്ടുണ്ട്.
വഴിതിരിച്ചുവിടുന്നതും യാത്ര അവസാനിപ്പിക്കുന്നതിലും മാറ്റമുള്ള ട്രെയിനുകള്‍
ട്രെയിൻ നമ്ബർ 12678 എറണാകുളം ജങ്ഷൻ - കെഎസ്‌ആർ ബെംഗളൂരു ഇൻ്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 2025 ഓഗസ്റ്റ് 15 വെള്ളിയാഴ്ച മുതല്‍ 2026 ജനുവരി 15 വരെ എറണാകുളം ജങ്ഷനില്‍ നിന്ന് യാത്ര ആരംഭിക്കുന്ന ദിവസങ്ങളില്‍ കർമ്മേലാറം, ബൈയപ്പനഹള്ളി വഴി വഴിതിരിച്ചുവിടും. ഈ ട്രെയിൻ സർവീസ് എസ്‌എംവിടി ബെംഗളൂറില്‍ യാത്ര അവസാനിപ്പിക്കും. ബെംഗളൂരു കണ്ടോണ്‍മെൻ്റ്, കെഎസ്‌ആർ ബെംഗളൂരു എന്നീ സ്റ്റേഷനുകളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കും.
ട്രെയിൻ നമ്ബർ 16512 കണ്ണൂർ - കെഎസ്‌ആർ ബെംഗളൂരു എക്സ്പ്രസ് 2025 ഓഗസ്റ്റ് 15 വെള്ളിയാഴ്ച മുതല്‍ 2026 ജനുവരി 15 വരെ കണ്ണൂരില്‍ നിന്ന് യാത്ര ആരംഭിക്കുമ്ബോള്‍ യശ്വന്ത്പുര ജങ്ഷൻ, ഹെബ്ബാള്‍, ബനസ്വാടി വഴി വഴിതിരിച്ചുവിടും. ഈ ട്രെയിൻ സർവീസ് എസ്‌എംവിടി ബെംഗളൂറില്‍ യാത്ര അവസാനിപ്പിക്കും. കെഎസ്‌ആർ ബെംഗളൂറിലെ സ്റ്റോപ്പ് ഒഴിവാക്കും.
യാത്ര ആരംഭിക്കുന്നതില്‍ മാറ്റമുള്ള ട്രെയിനുകള്‍
ട്രെയിൻ നമ്ബർ 12677 കെഎസ്‌ആർ ബെംഗളൂരു - എറണാകുളം ജങ്ഷൻ ഇൻ്റർസിറ്റി സൂപ്പർഫാസ്റ്റ് എക്സ്പ്രസ് 2025 ഓഗസ്റ്റ് 16 ശനിയാഴ്ച മുതല്‍ 2026 ജനുവരി 16 വരെ കെഎസ്‌ആർ ബെംഗളൂറിന് പകരം എസ്‌എംവിടി ബെംഗളൂരുവില്‍ നിന്ന് രാവിലെ 06.10ന് യാത്ര ആരംഭിക്കും. ഈ ട്രെയിൻ സർവീസ് ബെംഗളൂരു കണ്ടോണ്‍മെൻ്റ്, കെഎസ്‌ആർ ബെംഗളൂരു എന്നീ സ്റ്റേഷനുകളിലെ സ്റ്റോപ്പുകള്‍ ഒഴിവാക്കും.
ട്രെയിൻ നമ്ബർ 16512 കെഎസ്‌ആർ ബെംഗളൂരു - കണ്ണൂർ എക്സ്പ്രസ് 2025 ഓഗസ്റ്റ് 16 ശനിയാഴ്ച മുതല്‍ 2026 ജനുവരി 16 വരെ കെഎസ്‌ആർ ബെംഗളൂറിന് പകരം എസ്‌എംവിടി ബെംഗളൂറില്‍ നിന്ന് രാവിലെ 07.45ന് യാത്ര ആരംഭിക്കും. ഈ ട്രെയിൻ സർവീസ് കെഎസ്‌ആർ ബെംഗളൂരുവിലെ സ്റ്റോപ്പ് ഒഴിവാക്കും.