വേണ്ട ചേരുവകൾ
ഉള്ളി - 1/2 കപ്പ്
കാപ്സിക്കം - 1/2 കപ്പ്
വേവിച്ച ചോളം - 1/2 കപ്പ്
മല്ലിയില - 2 സ്പൂൺ
മയോണൈസ് - 2 സ്പൂൺ
മുളക് -1 സ്പൂൺ
ഒറിഗാനോ - 2 സ്പൂൺ
ചീസ് - 4 സ്പൂൺ
ബ്രെഡ് - 6 കഷ്ണം
ഗ്രീൻ ചട്നി - 1 സ്പൂൺ
വെണ്ണ - 1 സ്പൂൺ
തയ്യാറാക്കുന്ന വിധം
ഒരു പാത്രത്തിലേക്ക് ആവശ്യത്തിന് വേവിച്ച കോണും ക്യാപ്സിക്കവും ഒപ്പം തന്നെ മല്ലിയില, ഉള്ളി, ചില്ലി ഫ്ലക്സ്, ഗ്രീൻ ചട്നി, വെണ്ണ, ഒറിഗാനോ, ചീസ് എന്നിവ ചേർത്ത് നല്ലതുപോലെ കുഴച്ചെടുക്കുക. അതിനുശേഷം ബ്രെഡിനുള്ളിലേയ്ക്ക് നിറച്ചു കൊടുത്തതിനുശേഷം ഒരു ടോസ്റ്റർ വെച്ച് ടോസ്റ്റ് ചെയ്തെടുക്കാവുന്നതാണ്