+

ചെന്നൈയിൽ കാർ കു‍ഴിയിലേക്ക് മറിഞ്ഞ് അപകടം ; അഞ്ച് പേർക്ക് പരുക്ക്

ചെന്നൈയിൽ കാർ കു‍ഴിയിലേക്ക് മറിഞ്ഞ് അപകടം ; അഞ്ച് പേർക്ക് പരുക്ക്

ചെന്നൈ: ചെന്നൈയിലെ തിരുവാന്മിയൂരിൽ റോഡിൽ പെട്ടെന്ന് ഉണ്ടായ കുഴിയിലേക്ക് കാർ മറിഞ്ഞ് അപകടം. കാറിലുണ്ടായിരുന്ന ഡ്രൈവറടക്കം അഞ്ചുപേരെ പരുക്കുകളോടെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ടൈഡൽ പാർക്ക് സിഗ്നലിന് സമീപമായിരുന്നു സംഭവം. മെട്രോ റെയിൽവേയ്ക്കായി തുരങ്കപ്പാത നിർമാണം നടക്കുന്നതിന് 300 മീറ്റർ അകലെയാണ് റോഡിൽ പെട്ടെന്ന് കു‍ഴി രൂപപ്പെട്ടത്. ഈ സമയം ഇതുവ‍ഴി കടന്നുപോയ കാറാണ് കു‍ഴിയിലേക്ക് വീണത്.

അതേസമയം ഏറെനേരത്തെ പരിശ്രമത്തിന് ശേഷമാണ് കു‍ഴിയിൽ വീണ കാർ പുറത്തെടുത്തത്. റോഡിൽ കുഴി രൂപപ്പെട്ടത് സമീപത്ത് മെട്രോ റെയിൽവേയുടെ നിർമാണം നടക്കുന്നതുകൊണ്ടല്ലെന്ന് മെട്രോ റെയിൽ അധികൃതർ പറഞ്ഞു. ഭൂഗർഭ മാലിന്യക്കുഴലിലെ ചോർച്ചയാണ് മണ്ണൊലിച്ചുപോകാൻ കാരണമെന്നാണ് പ്രാഥമിക നിഗമനമെന്നും അധികൃതർ വ്യക്തമാക്കി.

facebook twitter