+

ചീഫ് സെക്രട്ടറി എ. ജയതിലക് കാസർകോട് ജില്ലയിലെ ടൂറിസം കേന്ദ്രങ്ങൾ സന്ദർശിച്ചു

ചീഫ് സെക്രട്ടറി എ. ജയതിലക്  ഐഎഎസ് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ബേക്കൽ ബീച്ച് പാർക്കും റാണിപുരവും സന്ദർശിച്ച് വികസന പ്രവർത്തനങ്ങൾ വിലയിരുത്തി.

കാസർകോട് :  ചീഫ് സെക്രട്ടറി എ. ജയതിലക്  ഐഎഎസ് ജില്ലയിലെ പ്രധാന ടൂറിസം കേന്ദ്രങ്ങളായ ബേക്കൽ ബീച്ച് പാർക്കും റാണിപുരവും സന്ദർശിച്ച് വികസന പ്രവർത്തനങ്ങൾ വിലയിരുത്തി.റാണിപുരത്ത് നടപ്പാക്കുന്ന ട്രക്കിംഗ് ആക്ടിവിറ്റികളെക്കുറിച്ച്  ചീഫ് സെക്രട്ടറി  പ്രത്യേകം പരിശോധന നടത്തി. റാണിപുരത്തെ വന വിഭവങ്ങളുടെ ഷോപ്പും ജില്ലാ ടൂറിസം പ്രമോഷൻ കൗൺസിലിന്റെ  റിസോർട്ടും  സന്ദർശിച്ചു. ബേക്കൽ ബീച്ച് പാർക്കിൽ കടലാക്രമണം നടന്ന സ്ഥലങ്ങൾ സന്ദർശിച്ച്  സാഹചര്യങ്ങൾ  വിലയിരുത്തി, ജില്ലാ കളക്ടർ കെ ഇമ്പശേഖർ ഐ എ എസ്  ചീഫ് സെക്രട്ടറിയോടൊപ്പം ഉണ്ടായിരുന്നു. ആവശ്യമായ പ്രതിരോധ നടപടികൾ സ്വീകരിക്കാൻ ചീഫ് സെക്രട്ടറി നിർദ്ദേശിച്ചു.

തുടർന്ന് ബേക്കൽ താജ്    ഗേറ്റ് വേ  റിസോർട്ടിൽ നടന്ന ബേക്കൽ റിസോർട്ട്സ് ഡെവലപ്മെന്റ് കോർപ്പറേഷന്റ 103-ആം ബോർഡ് യോഗത്തിലും പങ്കെടുത്തു.യോഗത്തിൽ സി. എച്ച്. കുഞ്ഞമ്പു എംഎൽഎ, ജില്ലാ കളക്ടർ കെ. ഇമ്പ ശേഖർ, ടൂറിസം സെക്രട്ടറി കെ. ബിജു, ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ, ബി.ആർ.ഡി.സി. എം.ഡി. പി. ഷിജിൻ എന്നിവർ പങ്കെടുത്തു.

facebook twitter