പത്തുവയസ്സിന് താഴെയുള്ള കുട്ടികളെ കാറില്‍ തനിച്ചിരുത്തിയാല്‍ വന്‍ തുക പിഴ

02:34 PM Oct 20, 2025 | Suchithra Sivadas

പത്തു വയസ്സിന് താഴെ പ്രായമുള്ള കുട്ടികളെ കാറുകളിലും മറ്റു വാഹനങ്ങളിലും തനിച്ചിരുത്തി പുറത്തിറങ്ങരുതെന്ന് സൗദി ട്രാഫിക് വിഭാഗം മുന്നറിയിപ്പ് നല്‍കി. ഇത്തരത്തില്‍ ചെയ്യുന്നവര്‍ക്ക് 300 മുതല്‍ 500 റിയാല്‍ വരെ പിഴ ചുമത്തുമെന്നും അധികൃതര്‍ അറിയിച്ചു.


മാതാപിതാക്കളുടെ ഉത്തരവാദിത്വമാണ് കുട്ടികളുടെ സംരക്ഷണം. കുട്ടികളുടെ സുരക്ഷ ഉറപ്പാക്കണമെന്നും അധികൃതര്‍ പറഞ്ഞു. ആളുകള്‍ക്കിടയില്‍ സാമൂഹിക അവബോധം വളര്‍ത്താനും ജീവന്‍ സംരക്ഷിക്കാനുമാണ് ഗതാഗത നിയമ ലംഘനങ്ങള്‍ക്ക് പിഴ ചുമത്തുന്നത്.രാജ്യത്ത് താപനില ഉയരുന്ന സാഹചര്യവും വാഹനം പെട്ടെന്ന് നീങ്ങാനുള്ള സാധ്യതയും കണക്കിലെടുത്താണ് മുന്നറിയിപ്പ്.