12 സ്വർണക്കട്ടികളും ഏഴ് കോടിയോളം രൂപയുമായി ചൈനീസ് സ്വദേശികളായ 3 പൗരന്മാർ കോംഗോയിൽ പിടിയിൽ. ഡെമോക്രാറ്റിക് റിപ്പബ്ലിക് ഓഫ് കോംഗോയിലെ തെക്കൻ കിവു പ്രവിശ്യയിലാണ് സ്വർണവും കോടിക്കണക്കിന് രൂപയുമായി മൂന്ന് പേരെ അറസ്റ്റ് ചെയ്തത്. സഞ്ചരിച്ചിരുന്ന വാഹനത്തിനുള്ളിലെ സീറ്റിനടിയിലായി ഒളിപ്പിച്ച് വച്ച നിലയിലായിരുന്നു സ്വർണവും പണവുമുണ്ടായിരുന്നത്.
അതേസമയം റുവാണ്ട അതിർത്തിയോട് ചേർന്ന് രഹസ്യ വിവരത്തിന് പിന്നാലെ നടത്തിയ പരിശോധനയിലാണ് മൂന്ന് പേർ അറസ്റ്റിലായത്. കഴിഞ്ഞ മാസം 17 ചൈനീസ് പൗരന്മാർ അനധികൃത സ്വർണ ഖനി നടത്തിപ്പിന് അറസ്റ്റിലായിരുന്നു. ഇവരെ അടുത്തിടെയാണ് ചൈനയിലേക്ക് തിരികെ അയച്ചത്. 85,82,44,598 രൂപ കെട്ടിവച്ച ശേഷമായിരുന്നു ഇവരെ ചൈനയിലേക്ക് മടങ്ങാൻ കോംഗോ സർക്കാർ അനുവദിച്ചത്.