+

മദ്രാസി ചട്ട്ണി

മദ്രാസി ചട്ട്ണി

ആവശ്യമായ ചേരുവകൾ:

തേങ്ങ ചിരകിയത് -1 കപ്പ്
ഇഞ്ചി അരിഞ്ഞത് -1 സ്പൂൺ
പച്ചമുളക് -2 എണ്ണം
ഉപ്പ് -1 സ്പൂൺ
എണ്ണ -2 സ്പൂൺ
കടുക് -1 സ്പൂൺ
ചുവന്ന മുളക് -2 എണ്ണം
കറിവേപ്പില -1 തണ്ട്
തുവര പരിപ്പ്.-1 സ്പൂൺ
ഉഴുന്ന് പരിപ്പ് -1 സ്പൂൺ

തയ്യാറാക്കുന്ന വിധം:

ആദ്യമായി മിക്സിയുടെ ജാറിലേയ്ക്ക് തേങ്ങ, പച്ചമുളക്, ഇഞ്ചി , ആവശ്യത്തിന് ഉപ്പ് എന്നിവ ചേർത്ത് നല്ലത് പോലെ അരച്ചെടുക്കണം.ശേഷം ഈ അരപ്പ് മാറ്റി വയ്ക്കണം.അടുത്തതായി ഒരു പാനെടുത്ത് ആവശ്യത്തിന് എണ്ണ ഒഴിച്ച് അതിലേയ്ക്ക് ചുവന്ന മുളകും കടുകും കറിവേപ്പിലയും ചേർത്ത് താളിച്ചെടുക്കുക. ഇനി ഇതിലേക്ക് തുവര പരിപ്പും ഉഴുന്നു പരിപ്പും ചേർത്ത് നല്ലതുപോലെ വറുത്തെടുക്കണം. ശേഷം മാറ്റിവെച്ച ചമ്മന്തിയിലേക്ക് ഇത് ചേർത്ത് കൊടുക്കുക. ഇതോടെ മദ്രാസ് സ്റ്റൈൽ തേങ്ങാ ചട്ട്ണി റെഡി

facebook twitter