ഒടിടിയിൽ ആഗസ്റ്റിൽ എത്തുന്നത് സിനിമയുടെ വമ്പൻ വിരുന്നകൾ. ഒരുപാട് കാലമായി കാത്തിരിക്കുന്ന ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്, ജാനകി വി. Vs സ്റ്റേറ്റ് ഓഫ് കേരള ഉൾപ്പടെ ഒടിടി റിലീസിന് കാത്തിരുന്ന ചിത്രങ്ങളാണ് ആഗസ്റ്റിൽ സ്ട്രീമിങ് ആരംഭിക്കുന്നത്.
നടികർ
ലാൽ ജൂനിയർ സംവിധാനം ചെയ്ത് ടൊവിനോ തോമസും ഭാവനയും പ്രധാനവേഷത്തിലെത്തിയ ചിത്രം ഒരു വർഷത്തിന് ശേഷമാണ് ഒടിടിയിൽ എത്തുന്നത്. സൈന പ്ലേയിലൂടെ ആഗസ്റ്റ് 8 മുതലാണ് സ്ട്രീമിങ് ആരംഭിച്ച്.
ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്
മമ്മൂട്ടി പ്രധാനവേഷത്തിലെത്തിയ സൂപ്പർഹിറ്റ് സംവിധായകൻ ഗൗതം വാസുദേവ് മേനോൻ മലയാളത്തിൽ ആദ്യമായി സംവിധാനം ചെയ്ത ചിത്രമാണ് ഡൊമിനിക് ആൻഡ് ദി ലേഡീസ് പേഴ്സ്. ഗോകുൽ സുരേഷ്, സുസ്മിത ഭട്ട്, വിജി വെങ്കിടേഷ്, സിദ്ദിഖ്, വിനീത്, വിജയ് ബാബു എന്നിവരും ചിത്രത്തിൽ അഭിനയിച്ചിട്ടുണ്ട്. ആമസോൺ പ്രൈം വീഡിയോയിൽ ആഗസ്റ്റ് 28നാണ് ചിത്രം സ്ട്രീമിങ് ആരംഭിക്കുന്നത്.
വ്യസനസമേതം ബന്ധുമിത്രാദികൾ
എസ്. വിപിൻ സംവിധാനം ചെയ്ത അനശ്വര രാജൻ പ്രധാന കഥാപാത്രത്തിലെത്തിയ മരണവീട്ടിലെ ചിരിയുടെയും ബഹളങ്ങളുടെയും ലോകം കാണിച്ചു തരുന്ന ചിത്രമാണ് വ്യസനസമേതം ബന്ധുമിത്രാദികൾ. സിജു സണ്ണി, മല്ലിക സുകുമാരൻ, ബൈജു സന്തോഷ്, അസീസ് നെടുമങ്ങാട്, നോബി മാർക്കോസ്, ജോമോൻ ജ്യോതിർ, അരുൺ കുമാർ എന്നിവരും ചിത്രത്തിലുണ്ട്. ഓഗസ്റ്റ് 14 മുതൽ മനോരമാ മാക്സിലാണ് ചിത്രത്തിന്റെ സ്ട്രീമിങ്.
ജനകി വി V/s സ്റ്റേറ്റ് ഓഫ് കേരള
ജാനകി വി വേഴ്സസ് സ്റ്റേറ്റ് ഓഫ് കേരള ആഗസ്റ്റ് 15നാണ് ഒടിടിയിലെത്തുന്നത്. സീ ഫൈവ് പ്ലാറ്റ്ഫോമിലൂടെയാണ് ചിത്രത്തിന്റെ സ്ട്രീമിങ്. പ്രവീൺ നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിൽ അനുപമ പരമേശ്വരൻ, മാധവ് സുരേഷ് എന്നിവരാണ് പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത്