നിരവധി ആരോഗ്യഗുണങ്ങളുള്ള സുഗന്ധവ്യഞ്ജനമാണ് കറുവപ്പട്ട. ഇന്ത്യൻ പാചകരീതിയിൽ കറുവപ്പട്ടയ്ക്ക് വലിയ പ്രാധാന്യം തന്നെയുണ്ട്. വിവിധ കറികളിലും പലഹാരങ്ങളിലും ചായയിലുമെല്ലാം കറുവപ്പട്ട ഉപയോഗിക്കുന്നു. പാചകത്തിന് പുറമേ കറുവപ്പട്ട അതിൻറെ ഔഷധ ഗുണങ്ങൾക്കും പേരുകേട്ടതാണ്. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും ഹോർമോൺ ബാലൻസിനും ഭാരം കുറയ്ക്കാനുമെല്ലാം കറുവപ്പട്ട സഹായിക്കുമെന്ന് ചില പഠനങ്ങൾ സൂചിപ്പിക്കുന്നു.
അതുപോലെ ഗ്യാസ്, വീക്കം, ദഹനക്കേട് തുടങ്ങിയ ദഹന പ്രശ്നങ്ങൾ ലഘൂകരിക്കാൻ കറുവപ്പട്ട ഇട്ടു തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. കറുവപ്പട്ട വാതസംബന്ധമായ വേദനകൾ കുറയ്ക്കുകയും ചെയ്യും. രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും ഇൻസുലിൻ സംവേദനക്ഷമത മെച്ചപ്പെടുത്താനും കറുവപ്പട്ട ഉത്തമമാണ്.
ഇത് ശരീരത്തിലെ മെറ്റബോളിസം വർദ്ധിപ്പിച്ച് ശരീരഭാരം നിയന്ത്രിക്കാൻ സഹായിക്കും. കൂടാതെ കറുവാപ്പട്ടയ്ക്ക് ആൻ്റി-ഇൻഫ്ലമേറ്ററി ഗുണങ്ങളുണ്ട്. ഇത് ശരീരത്തിലെ വീക്കം കുറയ്ക്കാൻ സഹായിക്കുന്നു. കൂടാതെ, ഹൃദ്രോഗം, പ്രമേഹം, ചിലതരം കാൻസർ തുടങ്ങിയ വിട്ടുമാറാത്ത രോഗങ്ങളുടെ അപകടസാധ്യത കുറയ്ക്കുന്നു.
കറുവപ്പട്ട വൈജ്ഞാനിക പ്രവർത്തനവും ഓർമ്മശക്തിയും മെച്ചപ്പെടുത്തുന്നതായി ഗവേഷകർ കണ്ടെത്തി. പ്രതിരോധശേഷി മെച്ചപ്പെടുത്തുന്നതിനും കറുവപ്പട്ടയിട്ട് തിളപ്പിച്ച വെള്ളം കുടിക്കുന്നത് നല്ലതാണ്. ബാക്ടീരിയൽ, ഫംഗൽ അണുബാധകളിൽ നിന്നും ശരീരത്തെ സംരക്ഷിക്കും. കറുവപ്പട്ട വെള്ളം പതിവായി കഴിക്കുന്നത് കൊളസ്ട്രോളിൻ്റെ അളവ് കുറയ്ക്കാനും രക്തചംക്രമണം മെച്ചപ്പെടുത്താനും വീക്കം കുറയ്ക്കാനും ഹൃദ്രോഗ സാധ്യത കുറയ്ക്കാനും സഹായിക്കും.
കറുവാപ്പട്ട വെള്ളം ചർമ്മത്തിൻ്റെ ആരോഗ്യം മെച്ചപ്പെടുത്താൻ സഹായിക്കും. ഇത് വീക്കം കുറയ്ക്കുകയും ആരോഗ്യകരമായ ചർമ്മം പ്രോത്സാഹിപ്പിക്കുകയും ചെയ്യും. മുഖക്കുരുവും മറ്റ് ചർമ്മപ്രശ്നങ്ങളും കുറയ്ക്കാനും ഇത് സഹായിച്ചേക്കാം.