ആശുപത്രിയിലായ എംഎം മണിയെ സന്ദര്‍ശിച്ച് മുഖ്യമന്ത്രി

05:06 AM Apr 05, 2025 | Suchithra Sivadas

അപ്പോളോ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുന്ന സിപിഐഎം മുതിര്‍ന്ന നേതാവായ എംഎം മണിയെ മുഖ്യമന്ത്രി പിണറായി വിജയന്‍ സന്ദര്‍ശിക്കുകയും ആരോഗ്യവിവരങ്ങള്‍ അന്വേഷിച്ചറിയുകയും ചെയ്തു. സിപിഐഎം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാനെത്തിയതായിരുന്നു എംഎം മണി.

വ്യാഴാഴ്ച വൈകീട്ടോടെ സമ്മേളന നഗരിയില്‍ നിന്ന് ശ്വാസതടസ്സം അനുഭവപ്പെടുകയായിരുന്നു. വൈദ്യപരിശോധനയില്‍ ഹൃദയസംബന്ധമായ ബുദ്ധിമുട്ടുണ്ടെന്ന് വ്യക്തമായി. തുടര്‍ന്ന് മധുര അപ്പോളോ ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.