ലോകാരോഗ്യ ദിനാചരണന പരിപാടികളുടെ സംസ്ഥാനതല ഉദ്ഘാടനം ഏപ്രിൽ 7ന് തിരുവനന്തപുരം മെഡിക്കൽ കോളേജ് സ്‌കൂൾ ഓഫ് പബ്ലിക് ഹെൽത്ത് കോൺഫറൻസ് ഹാളിൽ വച്ച് ആരോഗ്യവും വനിതാ ശിശുവികസനവും വകുപ്പ് മന്ത്രി വീണാ ജോർജ് നിർവഹിക്കും. ചടങ്ങിൽ 2022, 2023 വർഷങ്ങളിലെ ബെസ്റ്റ് ഡോക്ടർ അവാർഡുകൾ വിതരണം ചെയ്യും. കൂടാതെ കേരള സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവെൻഷന്റെ ലോഗോ പ്രകാശനം, സർക്കാരാശുപത്രികളിൽ മുൻകൂർ ടോക്കൺ, ഡിജിറ്റൽ പണമിടപാടുകൾ എന്നിവ ആരംഭിക്കുന്നതിന്റെ സംസ്ഥാനതല ഉദ്ഘാടനവും മന്ത്രി വീണാ ജോർജ് നിർവഹിക്കും.
സമ്മേളനത്തോടനുബന്ധിച്ച് 'മാതൃശിശു ആരോഗ്യവും ആശുപത്രി പ്രസവവും' എന്ന വിഷയത്തിൽ സംസ്ഥാതല ശില്പശാലയും സംഘടിപ്പിക്കും.
കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ അധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ മെയർ ആര്യാ രാജേന്ദ്രൻ മുഖ്യാതിഥിയാകും. ആരോഗ്യകുടുംബക്ഷേമ വകുപ്പ് അഡീഷണൽ ചീഫ് സെക്രട്ടറി ഡോ. രാജൻ എൻ ഖോബ്രഗഡൈ, ആരോഗ്യകേരളം സ്റ്റേറ്റ് മിഷൻ ഡയറക്ടർ ഡോ. വിനയ് ഗോയൽ, ആരോഗ്യവകുപ്പ് ഡയറക്ടർ ഡോ. റീന കെ.ജെ., കേരള ആരോഗ്യ സർവ്വകലാശാല വൈസ് ചാൻസലർ ഡോ മോഹൻ കുന്നുമ്മൽ തുടങ്ങിയവർ പങ്കെടുക്കും.