വെജിറ്റബിള്‍ ബിരിയാണി
ചേരുവകള്‍
ബിരിയാണി അരി 1 കപ്പ്
കാരറ്റ് 1 എണ്ണം (ക്യൂബായി അരിഞ്ഞത്)
ബീന്‍സ് 3 എണ്ണം
ഉരുളക്കിഴങ്ങ് 1 എണ്ണം
തക്കാളി 1 എണ്ണം
സവാള ഒരു സവാളയുടെ പകുതി നീളത്തില്‍ അരിഞ്ഞത്
ഇഞ്ചി വെളുത്തുള്ളി പേസ്റ്റ് 1 ടീസ്പൂണ്‍
സവാള പേസ്റ്റ് മൂന്ന് ടീസ്പൂണ്‍
പച്ചമുളക് ചതച്ചത് 3 എണ്ണം
നെയ്യ് ആവശ്യത്തിന്
മുളക് പൊടി 1 ടീസ്പൂണ്‍
മഞ്ഞള്‍ പൊടി 1/4 ടീസ്പൂണ്‍
വെജിറ്റബിള്‍ മസാല 1 ടീസ്പൂണ്‍
ഗ്രാമ്പു 2 എണ്ണം
ഏലയ്ക്ക 4 എണ്ണം
കറുവപ്പട്ട 1 എണ്ണം
ഉപ്പ് ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
ആദ്യം കുക്കറില്‍ ആവശ്യത്തിന് നെയ്യ് ഒഴിക്കുക.
ശേഷം അതിലേക്ക് കറുവപ്പട്ട, ഗ്രാമ്പു, ഏലയ്ക്ക എന്നിവ ചേര്‍ത്ത് മൂപ്പിക്കുക.
അതിലേക്ക് ഇഞ്ചി വെളുത്തുള്ളി പേസ്റ്റ്, സവാള പേസ്റ്റ് എന്നിവ ചേര്‍ത്ത് വഴറ്റുക.
ശേഷം ചതച്ച പച്ചമുളകും സവാളയും ചേര്‍ത്ത് വഴറ്റുക.
അതിലേക്ക് അരിഞ്ഞു വച്ചിരിക്കുന്ന പച്ചക്കറികള്‍ ചേര്‍ത്ത് വഴറ്റുക.
ഉപ്പ്, മസാല പൊടി, മഞ്ഞള്‍ പൊടി, മുളക് പൊടി, എന്നിവ ചേര്‍ത്ത് വഴറ്റുക.
പിന്നീട്, അതിലേക്ക് കഴുകി വച്ചിരിക്കുന്ന അരി ചേര്‍ത്ത് നന്നായി ഇളക്കുക.
ശേഷം ഉപ്പ് കുറവാണെങ്കില്‍ വീണ്ടും ഉപ്പ് ചേര്‍ത്ത് ഇളക്കുക.
ശേഷം കുറച്ച് നെയ്യ് ഒഴിച്ച് മല്ലിയില വിതറുക. വെള്ളം തിളച്ചതിന് ശേഷം കുക്കര്‍ അടയ്ക്കുക.
കുക്കര്‍ അടച്ച് ചെറുതീയ്യില്‍ അഞ്ച് മിനിറ്റ് വേവിക്കുക.
ശേഷം തീ ഓഫ് ചെയുക. ആവി പോകുന്നത് വരെ കുക്കര്‍ മാറ്റിവയ്ക്കുക.