ആവശ്യമായ ചേരുവകൾ
പഴം- 3
വെള്ളം- 1 കപ്പ്
ശർക്കര- 1/4 കപ്പ്
റവ- 1/4 കപ്പ്
അരിപ്പൊടി- 1/4 കപ്പ്
ഉപ്പ്- ആവശ്യത്തിന്
തയ്യാറാക്കുന്ന വിധം
നന്നായി പഴുത്ത നേന്ത്രപ്പഴം ആവിയിൽ പുഴുങ്ങിയെടുക്കാം. അത് ഉച്ചെടുക്കാം. ഉടച്ച പഴത്തിലേക്ക് ഒരു കപ്പ് ഗോതമ്പ് പൊടി, കാൽ കപ്പ് അരിപ്പൊടി, കാൽ കപ്പ് ശർക്കര ലായനി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേർക്കാം. ആവശ്യത്തിന് വെള്ളം കൂടി ഒഴിച്ച് അരച്ചെടുക്കാം. ഒരു പാൻ അടുപ്പിൽ വച്ച് അൽപ്പം നെയ്യ് പുരട്ടി ചൂടാക്കാം.. ആവശ്യത്തിന് മാവെടുത്ത് പാനിലേക്ക് ഒഴിച്ച് ദോശ ചുട്ടെടുക്കാം.