കൊച്ചി : പറവൂര്‍ പുത്തന്‍വേലിക്കരയില്‍ പ്ലസ് വണ്‍ വിദ്യാര്‍ഥിയെ മരിച്ചനിലയില്‍ കണ്ടെത്തി. വീടുനുള്ളിൽ തൂങ്ങിമരിച്ച നിലയിലാണ് കണ്ടെത്തിയത്.അഞ്ചുവഴി മനച്ചേരി ആലുങ്കല്‍ പറമ്പില്‍ വീട്ടില്‍ സുധാകരന്റെ മകന്‍ അമ്പാടി(16)യെയാണ് തൂങ്ങി മരിച്ചനിലയില്‍ കണ്ടെത്തിയത്.
അർബുദ രോഗിയായ അമ്മയെ കുറിച്ചോർത്തുള്ള മാനസിക വിഷമത്തെ തുടർന്ന് ആത്മഹത്യ ചെയ്യുകയായിരുന്നു. സംഭവത്തെ തുടർന്ന് കൊച്ചി പൊലീസ് അന്വേഷണം നടത്തി വരികയാണ് .സ്റ്റേഷന്‍ കടവ് വിവേകചന്ദ്രിക സ്‌കൂളിലെ പ്ലസ് വണ്‍ വിദ്യാര്‍ഥിയാണ് മരിച്ച അമ്പാടി.
Trending :