കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ വിവിധ തസ്തികകളിലേക്ക് അപേക്ഷിക്കാനുള്ള തീയതി കഴിയുന്നു. സെക്രട്ടേറിയൽ അസിസ്റ്റന്റ് തസ്തികയിലാണ് പുതിയ റിക്രൂട്ട്‌മെന്റ് വന്നിട്ടുള്ളത്. ഡിഗ്രി യോഗ്യതയുള്ളവർക്ക് അപേക്ഷിക്കാവുന്ന പോസ്റ്റുകളാണിവ. ഉദ്യോഗാർഥികൾ കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ ഔദ്യോഗിക വെബ്‌സൈറ്റ് മുഖേനയാണ് അപേക്ഷിക്കേണ്ടത്.
അവസാന തീയതി: സെപ്റ്റംബർ 12
തസ്തിക & ഒഴിവ്
കൊച്ചിൻ പോർട്ട് ട്രസ്റ്റിൽ സെക്രട്ടേറിയൽ അസിസ്റ്റന്റ്. ആകെ ഒഴിവുകൾ 03.
പ്രായപരിധി
35 വയസിന് താഴെ പ്രായമുള്ളവർക്കാണ് അപേക്ഷിക്കാനാവുക.
യോഗ്യത
അംഗീകൃത യൂണിവേഴ്‌സിറ്റിക്ക് കീഴിൽ ഡിഗ്രി കഴിഞ്ഞിരിക്കണം. ടൈപ്പ് റൈറ്റിങ് ഇംഗ്ലീഷ് (H) & ഇംഗ്ലീഷ് ഷോർട്ട് ഹാൻഡ് (L)/ സ്‌റ്റെനോഗ്രാഫർ, സെക്രട്ടേറിയൽ അസിസ്റ്റന്റ് കോഴ്‌സ് കഴിഞ്ഞവരായിരിക്കണം.
സ്റ്റെനോഗ്രാഫർ / പേഴ്‌സണൽ അസിസ്റ്റന്റ് / എക്‌സിക്യൂട്ടീവ് അസിസ്റ്റന്റ് അല്ലെങ്കിൽ ഒരു ഇൻഡസ്ട്രിയൽ / കൊമേഴ്‌സ്യൽ / ഗവൺമെന്റ് സ്ഥാപനത്തിൽ പേഴ്‌സണൽ സ്റ്റാഫ് എന്നീ നിലകളിൽ ബന്ധപ്പെട്ട മേഖലയിൽ രണ്ട് വർഷത്തെ പരിചയം ഉള്ളവരായിരിക്കണം.
കമ്പ്യൂട്ടർ ആപ്ലിക്കേഷനിൽ പ്രാവീണ്യം അഭികാമ്യം.
ഇംഗ്ലീഷ്, ഹിന്ദി ഭാഷകൾ കൈകാര്യം ചെയ്യാൻ അറിഞ്ഞിരിക്കണം.
തെരഞ്ഞെടുപ്പ്
എഴുത്ത് പരീക്ഷ, അഭിമുഖം എന്നിവ നടത്തിയാണ് തെരഞ്ഞെടുപ്പ്. ശേഷം ഡോക്യുമെന്റ് വെരിഫിക്കേഷൻ നടത്തി അന്തിമ ലിസ്റ്റ് തയ്യാറാക്കി നിയമനം നടത്തും.
ശമ്പളം
തെരഞ്ഞെടുക്കപ്പെടുന്നവർക്ക് പ്രതിമാസം 25,000 രൂപ ശമ്പളമായി ലഭിക്കും.
അപേക്ഷിക്കേണ്ട വിധം
താൽപര്യമുള്ളവർ കൊച്ചിൻ പോർട്ട് ട്രസ്റ്റിന്റെ വെബ്‌സൈറ്റായ www.cochinport.gov.in സന്ദർശിക്കുക. ശേഷം റിക്രൂട്ട്‌മെന്റ് പേജിൽ നിന്ന് സെക്രട്ടേറിയൽ അസിസ്റ്റന്റ് വിജ്ഞാപനം കാണുക. ശേഷം നോട്ടിഫിക്കേഷൻ പൂർണ്ണമായും വായിച്ച് മനസിലാക്കി തന്നിരിക്കുന്ന മാതൃകയിൽ അപേക്ഷ പൂർത്തിയാക്കുക. അവസാന തീയതി സെപ്റ്റംബർ 12.
Website: https://www.cochinport.gov.in/