സപ്ലൈ​​കോ വഴി വിതരണം ചെയ്യുന്ന വെളിച്ചെണ്ണയുടെ വില കുറച്ചു

10:30 AM Aug 25, 2025 |


തിരുവനന്തപുരം: ഓണത്തിന് ജനങ്ങൾക്ക് ആശ്വാസവുമായി സംസ്ഥാന സർക്കാർ. സപ്ലൈകോ വഴി വിതരണം ചെയ്യുന്ന വെളിച്ചെണ്ണയുടെ വില വീണ്ടും കുറച്ചു. സപ്ലൈകോയിൽ ഒരു കിലോ വെള്ളിച്ചെണ്ണ 339 രൂപക്ക് നൽകും. സപ്ലൈകോയുടെ എല്ലാ ഔട്ട്​ലെറ്റുകളിലും ആവശ്യത്തിന് വെളിച്ചെണ്ണ സ്റ്റോക്കുണ്ടെന്നും മന്ത്രി ജി.ആർ അനിൽ പറഞ്ഞു.

അതേസമയം, പൊതുവിപണിയിൽ വെളിച്ചെണ്ണ വില കുറയുകയാണ്. 449 രൂപയിൽ നിന്ന് 405 രൂപയിലേക്ക് വരെ പലയിടത്തും വെളിച്ചെണ്ണ വില ഇടിഞ്ഞിട്ടുണ്ട്. വരും ദിവസങ്ങളിലും എണ്ണവില കുറയുമെന്ന് തന്നെയാണ് പ്രവചനം. വെളിച്ചെണ്ണ പോലെ തന്നെ മറ്റ് പല സാധനങ്ങളുടേയും വില പൊതുവിപണിയിൽ കുറഞ്ഞിട്ടുണ്ട്.

സ​പ്ലൈ​കോ ഓ​ണ​ച്ച​ന്ത​ക​ളു​ടെ സം​സ്ഥാ​ന​ത​ല ഉ​ദ്ഘാ​ട​നം തി​ങ്ക​ളാ​ഴ്ച മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ നി​ർ​വ​ഹി​ക്കും. കി​ഴ​ക്കേ​കോ​ട്ട​യി​ലെ ഇ.​കെ. നാ​യ​നാ​ർ പാ​ർ​ക്കി​ൽ ന​ട​ക്കു​ന്ന ച​ട​ങ്ങി​ൽ ഭ​ക്ഷ്യ​മ​ന്ത്രി ജി.​ആ​ർ. അ​നി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ചൊ​വ്വാ​ഴ്ച മു​ത​ൽ ജി​ല്ല ത​ല​ങ്ങ​ളി​ൽ ഓ​ണം ഫെ​യ​റു​ക​ൾ ആ​രം​ഭി​ക്കും. മ​ഞ്ഞ കാ​ർ​ഡു​കാ​ർ​ക്കും ക്ഷേ​മ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മു​ള്ള ഓ​ണ​ക്കി​റ്റ് വി​ത​ര​ണ​വും ചൊ​വ്വാ​ഴ്ച ആ​രം​ഭി​ക്കും. സെ​പ്റ്റം​ബ​ർ നാ​ലു​വ​രെ​യാ​ണ് കി​റ്റ് വി​ത​ര​ണം.

ഓ​ണ​ത്തി​നാ​യി സ​പ്ലൈ​കോ ര​ണ്ട​ര ല​ക്ഷ​ത്തോ​ളം ക്വി​ൻറ​ൽ ഭ​ക്ഷ്യ​ധാ​ന്യ​ങ്ങ​ൾ സം​ഭ​രി​ച്ചി​ട്ടു​ണ്ട്. ഓ​ണ​ക്കാ​ല​ത്ത് നി​ല​വി​ൽ ന​ൽ​കി​വ​രു​ന്ന എ​ട്ട് കി​ലോ സ​ബ്സി​ഡി അ​രി​ക്ക് പു​റ​മെ കാ​ർ​ഡൊ​ന്നി​ന് 20 കി​ലോ പ​ച്ച​രി​യോ/​പു​ഴു​ക്ക​ല​രി​യോ 25 രൂ​പ നി​ര​ക്കി​ൽ സ്പെ​ഷ​ൽ അ​രി​യാ​യി ല​ഭി​ക്കും. സ​ബ്സി​ഡി നി​ര​ക്കി​ൽ ന​ൽ​കു​ന്ന മു​ള​കി​ൻറെ അ​ള​വ് അ​ര​ക്കി​ലോ​യി​ൽ​നി​ന്ന് ഒ​രു കി​ലോ​യാ​യി വ​ർ​ധി​പ്പി​ച്ചു.

സെ​പ്റ്റം​ബ​ർ നാ​ലു​വ​രെ​യാ​ണ് ജി​ല്ല ഫെ​യ​റു​ക​ൾ സം​ഘ​ടി​പ്പി​ക്കു​ക. കൂ​ടാ​തെ സ​ഞ്ച​രി​ക്കു​ന്ന ഓ​ണ​ച്ച​ന്ത​ക​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. ജൂ​ലൈ മാ​സ​ത്തി​ൽ 168 കോ​ടി​യു​ടെ വി​റ്റു​വ​ര​വാ​ണ് സ​പ്ലൈ​കോ​ക്ക് ഉ​ണ്ടാ​യ​ത്. ഓ​ണ​ത്തി​ര​ക്ക് ആ​രം​ഭി​ച്ച​തി​നാ​ൽ ആ​ഗ​സ്റ്റി​ൽ 23 വ​രെ​യു​ള്ള വി​റ്റു​വ​ര​വ് 190 കോ​ടി​യാ​ണ്. ആ​ഗ​സ്റ്റ് 11 മു​ത​ൽ എ​ല്ലാ പ്ര​വൃ​ത്തി​ദി​വ​സ​ങ്ങ​ളി​ലും പ്ര​തി​ദി​ന വി​റ്റു​വ​ര​വ് 10 കോ​ടി​ക്ക് മു​ക​ളി​ലാ​ണ്.