
വിവാദ പരാമര്‍ശത്തില്‍ സംവിധായകന് അടൂര്‍ ഗോപാലകൃഷ്ണനെതിരായ പരാതിയില്‍ നിയമോപദേശം തേടി പൊലീസ്. പട്ടികജാതി, പട്ടിക വര്‍ഗ വിഭാഗക്കാരെയും സ്ത്രീകളെയും വംശീയമായി അധിക്ഷേപിച്ചുവെന്ന് ചൂണ്ടിക്കാട്ടി മ്യൂസിയം പോലീസിന് പുറമേ ഡിജിപിക്കും മുഖ്യമന്ത്രിക്കും പരാതി ലഭിച്ചിട്ടുണ്ട്.
പ്രസംഗത്തിന്റെ ഉള്ളടക്കം ജാതീയമെന്ന് പരാതിയില്‍ പറയുന്നു. കേരള ദളിത് ലീഡേഴ്സ് കൗണ്‍സില്‍ ആണ് പരാതി നല്‍കിയത്. തിരുവനന്തപുരം കമ്മീഷണര്‍ പട്ടികജാതി വര്‍ഗ്ഗ കമ്മീഷന് റിപ്പോര്‍ട്ട് കൈമാറും. പരാതി ലഭിച്ചിരുന്നെങ്കിലും പൊലീസ് വിഷയത്തില്‍ ഇതുവരെ കേസെടുത്തിട്ടില്ല. ഏത് വിധത്തില്‍ കേസിനെ കൈകാര്യം ചെയ്യണമെന്ന കാര്യത്തിലാണ് പൊലീസ് നിയമോപദേശം തേടിയിരിക്കുന്നത്.