+

എംഎല്‍എയുടെ തോട്ടത്തില്‍ വച്ച്‌ പൊലീസുകാരനെ വെട്ടിക്കൊന്നു

തമിഴ്നാട്ടില്‍ എംഎല്‍എയുടെ തോട്ടത്തില്‍ വച്ച്‌ പൊലീസുകാരനെ വെട്ടിക്കൊന്നു. തിരുപ്പൂരില്‍ ആണ് സംഭവം.സ്പെഷ്യല്‍ എസ്‌ഐ ഷണ്മുഖസുന്ദരം ആണ് മരിച്ചത്

തമിഴ്നാട്ടില്‍ എംഎല്‍എയുടെ തോട്ടത്തില്‍ വച്ച്‌ പൊലീസുകാരനെ വെട്ടിക്കൊന്നു. തിരുപ്പൂരില്‍ ആണ് സംഭവം.സ്പെഷ്യല്‍ എസ്‌ഐ ഷണ്മുഖസുന്ദരം ആണ് മരിച്ചത്. എഐഎഡിഎംകെ എംഎല്‍എ മഹേന്ദ്രന്റെ തോട്ടത്തില്‍ വച്ചാണ് കൊലപാതകം നടന്നത്. തോട്ടത്തില്‍ ജോലി ചെയുന്ന അച്ഛനും മകനും തമ്മിലെ തർക്കം പരിഹരിക്കാൻ എത്തിയതായിരുന്നു പൊലീസുകാരൻ. നാലംഗ സംഘം ആണ് ആക്രമണത്തിന് പിന്നിലെന്ന് സൂചന. ഇന്നലെ രാത്രി പതിനൊന്നരയ്ക്കാണ് സംഭവം.

കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരം അനുസരിച്ചാണ് പൊലീസുകാരൻ തോട്ടത്തിലെത്തിയത്. പട്രോളിംഗ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഷണ്മുഖസുന്ദരം സംഭവ സ്ഥലത്ത് എത്തിയത്. അച്ഛനും രണ്ട് ആണ്‍മക്കളും മറ്റൊരാളും ചേർന്നാണ് പൊലീസുകാരനെ കൊന്നത്. അച്ഛനും മകനും മദ്യപിച്ച്‌ ബഹളമുണ്ടാക്കുന്നതായായിരുന്നു കണ്‍ട്രോള്‍ റൂമില്‍ ലഭിച്ച വിവരം. ഇത് അന്വേഷിക്കാനെത്തിയ പൊലീസുകാരനെ ബഹളമുണ്ടാക്കിയവരും ബന്ധുക്കളും ചേർന്ന് കൊലപ്പെടുത്തിയ ശേഷം സംഭവ സ്ഥലത്ത് നിന്ന് രക്ഷപ്പെടുകയായിരുന്നു. ഇവർക്കായി അന്വേഷണം ഊർജ്ജിതമാക്കിയത്.

 

Trending :
facebook twitter